
കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡില്‍ ഗ്രാജേറ്റ്, ടെക്‌നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് അവസരത്തിന് അപേക്ഷ ക്ഷണിച്ചു. 140 ഒഴിവുണ്ട്.
ഒരു വർഷ പരിശീലനം. 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വെബ്‌സൈറ്റ്: www.cochinshipyard.in.
ഗ്രാജ്വേറ്റ് അപ്രന്റിസ് (70 ഒഴിവ്)
ഒഴിവുള്ള വിഭാഗങ്ങള്‍: ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കല്‍ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, സിവില്‍ എൻജിനീയറിങ് കംപ്യൂട്ടർ സയൻസ്/ ഐ.ടി, ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ്, മറൈൻ എൻജിനീയറിങ്, നേവല്‍ ആർക്കിടെക്ചർ ആൻഡ് ഷിപ്ബില്‍ഡിങ്. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ ബി.ഇ/ബി.ടെക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെക്‌നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: (70 ഒഴിവ്)
ഒഴിവുള്ള വിഭാഗങ്ങള്‍: ഇലക്‌ട്രിക്കല്‍ എൻജിനീയറിങ്, മെക്കാനിക്കല്‍ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, ഇൻസ്ട്രമെൻറേഷൻ ടെക്‌നോളജി, സിവില്‍ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, കൊമേഴ്‌സ്യല്‍ പ്രാക്ടിസ്.
യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ ഡിപ്ലോമ. സ്‌റ്റൈപൻഡ്: 10,200 രൂപ.
പ്രായം: 18 നു മുകളില്‍. 2021- 2025 നകം യോഗ്യത നേടിയവരാകണം. nats. education.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി റജിസ്റ്റർ ചെയ്തു വേണം അപേക്ഷിക്കാൻ.
ഡല്‍ഹിയില്‍ 1180 പ്രൈമറി ടീച്ചർ
ഡയരക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ, ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവയ്ക്കു കീഴില്‍ 1,180 പ്രൈമറി അസിസ്റ്റന്റ് ടീച്ചർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വെബ്‌സൈറ്റ്: dsssbonline.nic.in , dsssb.delhi.gov.in.
യോഗ്യത: 50% മാർക്കോടെ പ്ലസ് ടു/തത്തുല്യം, എലമെന്ററി എജ്യുക്കേഷനില്‍ 2 വർഷ ഡിപ്ലോമ അല്ലെങ്കില്‍ 50% മാർക്കോടെ പ്ലസ് ടു, 4 വർഷ ബാച്ലർ ഓഫ് എലമെന്റി എജ്യുക്കേഷൻ അല്ലെങ്കില്‍ ബിരുദം, എലമെന്ററി എജ്യുക്കേഷനില്‍ 2 വർഷ ഡിപ്ലോമ. സി-ടെറ്റ് യോഗ്യതയുള്ളവരാകണം. സെക്കൻഡറി തലത്തില്‍ ഹിന്ദി/ഉർദു/പഞ്ചാബി/ഇംഗ്ലിഷ് പഠിച്ചിരിക്കണം. (പട്ടികവിഭാഗം, ഒ.ബി.സി, ഭിന്നശേഷിക്കാർക്കു മാർക്കില്‍ 5% ഇളവ്).
പ്രായം: 30 വയസ് കവിയരുത്. ശമ്പളം: 35,400-1,12,400. എഴുത്തുപരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്. പരീക്ഷാകേന്ദ്രം: ഡല്‍ഹി. അപേക്ഷാ ഫീസ്: 100 രൂപ. എസ്.ബി.ഐ ഇ-പേ മുഖേന ഫീസടയ്ക്കാം. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, സ്ത്രീകള്‍ക്കു ഫീസില്ല.