
ഡൽഹി: ഐസിഎആർ കൃഷി വിജ്ഞാൻ കേന്ദ്രയില്‍ ജോലി നേടാൻ അവസരം. അസിസ്റ്റന്റ്, ഡ്രൈവർ ഒഴിവുകളിലേക്കാണ് നിയമനം. ഉദ്യോഗാർഥികള്‍ അപേക്ഷ ഫോം പൂരിപ്പിച്ച് തപാല്‍ മുഖേന അയക്കണം.
തസ്തികയും ഒഴിവുകളും
കൃഷി വിജ്ഞാൻ കേന്ദ്രയില്‍ അസിസ്റ്റന്റ്, ഡ്രൈവർ, സ്‌കില്‍ഡ് സപ്പോർട്ടിങ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 3.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അസിസ്റ്റന്റ് 1 ഒഴിവ്
ഡ്രൈവർ 1 ഒഴിവ്
സ്കില്‍ഡ് സപ്പോർട്ടിംഗ് സ്റ്റാഫ് 1 ഒഴിവ്
പ്രായപരിധി
അസിസ്റ്റന്റ് 20നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
ഡ്രൈവർ 18നും 27നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
സ്കില്‍ഡ് സപ്പോർട്ടിംഗ് സ്റ്റാഫ് 18നും 25നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
അസിസ്റ്റന്റ്
അംഗീകൃത യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി നേടിയിരിക്കണം.
ഡ്രൈവർ
എസ്.എസ്.എല്‍.സി / മെട്രിക്കുലേഷൻ പാസ്, സാധുവായ ഡ്രൈവിംഗ് ലൈസൻസ് (പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും)
ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റ് / അംഗീകൃത സ്ഥാപനത്തിലെ ഡ്രൈവിംഗ് പരിചയം / മോട്ടോർ മെക്കാനിക് പരിചയം.
സ്കില്‍ഡ് സപ്പോർട്ടിംഗ് സ്റ്റാഫ്
എസ്.എസ്.എല്‍.സി / മെട്രിക്കുലേഷൻ പാസ് അല്ലെങ്കില്‍ ഐ.ടി.ഐ പാസ്.
ശമ്പളം
അസിസ്റ്റന്റ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,400 രൂപ ശമ്പളമായി ലഭിക്കും.
ഡ്രൈവർ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,700രൂപ ശമ്പളമായി ലഭിക്കും.
സ്കില്‍ഡ് സപ്പോർട്ടിംഗ് സ്റ്റാഫ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷാ ഫീസ്
500/- ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് (DD)
DD യില്‍ ലഭിക്കേണ്ട പേര്: Chairperson, Bapooji Sevak Samaj
DD യില്‍ പറയേണ്ട ബാങ്ക്: State Bank of India, Rajakaumari ശാഖ
എസ്.സി, എസ്.ടി, വനിതാ ഉദ്യോഗാർത്ഥികള്‍ക്ക് ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികള്‍ കൃഷി വിജ്ഞാൻ കേന്ദ്രയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിക്കുക. റിക്രൂട്ട്‌മെന്റ്/ കരിയർ പേജില്‍ നിന്ന് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ ഫോം വിജ്ഞാപനത്തിലുണ്ട്.
അത് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. ആവശ്യമായ സർട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം തപാല്‍ മാർഗം ചുവടെ നല്‍കിയ വിലാസത്തില്‍ അയക്കണം. അപേക്ഷയുടെ കവറിന് മുകളിലായി Application for the post of (തസ്തികയുടെ പേര്)” രേഖപ്പെടുത്തണം. എംപ്ലോയ്മെൻ്റ് ന്യൂസ്’ പരസ്യം വന്ന തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അപേക്ഷ ലഭിച്ചിരിക്കണം. അവസാന ദിവസം അവധിയാണെങ്കില്‍ അടുത്ത പ്രവൃത്തി ദിവസമായിരിക്കും അവസാന തീയതി. വിശദ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
THE CHAIRPERSON
ICAR-KRISHI VIGYAN KENDRA, BSS,
PETHOTTY P.O., SANTHANPARA,
IDUKKI DISTRICT – 685619, KERALA
വെബ്സൈറ്റ്: www.kvkiduki.org



