
പാലക്കാട് : ഐ.ഐ.ടി പാലക്കാടിന് കീഴില്‍ നടക്കുന്ന ടെക്നീഷ്യൻ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി 13ന് അവസാനിക്കും.
ടെക്നീഷ്യൻ, ടെക്നിക്കല്‍ സൂപ്രണ്ടന്റ് ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവർ ഒഫീഷ്യല്‍ പോർട്ടല്‍ മുഖേന അപേക്ഷ പൂർത്തിയാക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐ.ഐ.ടി പാലക്കാട് ജൂനിയർ ടെക്നീഷ്യൻ (ഇന്നൊവേഷൻ ലാബ്), ജൂനിയർ ടെക്നിക്കല്‍ സൂപ്രണ്ട് (സിസ്റ്റംസ്) റിക്രൂട്ട്മെന്റ്. ആകെ രണ്ട് ഒഴിവുകളാണുള്ളത്.
ജൂനിയർ ടെക്നീഷ്യൻ (Innovation Lab) (Group C) ജനറല്‍ 1
ജൂനിയർ ടെക്നിക്കല്‍ സൂപ്രണ്ട് (Systems) (Group B) ജനറല്‍ 1
പ്രായപരിധി
ജൂനിയർ ടെക്നീഷ്യൻ = 27 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
ജൂനിയർ ടെക്നിക്കല്‍ സൂപ്രണ്ട് = 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
ജൂനിയർ ടെക്നീഷ്യൻ
ബി.ഇ/ ബിടെക്/ മൂന്ന് വർഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ. 60 ശതമാനം മാർക്കോടെ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നേടിയിരിക്കണം.
അല്ലെങ്കില്‍ പത്താം ക്ലാസ് വിജയവും, ഐ.ടി.ഐ. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. രണ്ട് വർഷത്തെ എക്സ്പീരിയൻസ്.
ജൂനിയർ ടെക്നിക്കല്‍ സൂപ്രണ്ട്
ബി.ഇ/ ബിടെക്/ എംഎസ് സി ഇൻ സി.എസ്.ഇ/ ഇസിഇ/ ഐടി/ സോഫ്റ്റ് വെയർ സയൻസ് അല്ലെങ്കില്‍ എംസിഎor തത്തുല്യ യോഗ്യത. 60 ശതമാനം മാർക്കോടെ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നേടിയിരിക്കണം.
ശമ്പളം
ജൂനിയർ ടെക്നീഷ്യൻ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെവല്‍ 3 ശമ്പളമാണ് ലഭിക്കുക. പ്രതിമാസം 21,700 രൂപമുതല്‍ 69,100 വരെ.
ജൂനിയർ ടെക്നിക്കല്‍ സൂപ്രണ്ട് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ലെവല്‍ 6 ശമ്പളം ലഭിക്കും. പ്രതിമാസം 35,400 രൂപമുതല്‍ 1,12,400 രൂപവരെ.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ ഐഐടി പാലക്കാടിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് ടെക്നീഷ്യൻ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപേക്ഷ പോർട്ടല്‍ മുഖേന അപേക്ഷിക്കണം.
അപേക്ഷ: https://joinus.iitpkd.ac.in/



