ബിഎസ്‌സി ബിരുദധാരികള്‍ക്ക് ഐസിഎആറില്‍ സ്റ്റൈപൻഡോടെ അപ്രന്റീസ് ആകാം; ഏപ്രില്‍ 15 വരെ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: വാർഷിക ഗവേഷണ മേഖലയില്‍ അപ്രന്റീസ് ആകാൻ ബിരുദധാരികള്‍ക്ക് അവസരമൊരുക്കി ഇന്ത്യൻ കൗണ്‍സില്‍ ഫോർ അഗ്രികള്‍ച്ചറല്‍ റിസർച്ചിന് (ICAR) കീഴിലെ നാഷണല്‍ റിസർച്ച്‌ സെന്റർ ഫോർ ബനാന (NRCB).

video
play-sharp-fill

നിർദ്ദിഷ്ട വിഷയങ്ങളില്‍ ബി എസ് എസിയില്‍ ബിരുദമുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള നാഷണല്‍ റിസർച്ച്‌ സെന്റർ ഫോർ ബനാനയിലാണ് ഗ്രാജുവേറ്റ് അപ്രന്റീസുകളെ നിയമിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷങ്ങളില്‍ ഏതെങ്കിലും വർഷത്തില്‍ ബിരുദം നേടിയവർക്കാണ് അവസരം.

താല്‍പ്പര്യമുള്ള വിദ്യാർത്ഥികള്‍ക്ക് നാറ്റ്സ് ( NATS) പോർട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഏപ്രില്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബയോടെക്‌നോളജി, ബോട്ടണി, ലൈഫ് സയൻസ് വിഷയങ്ങളില്‍ ബിഎസ്‌സി ബിരുദമുള്ളവർക്കാണ് അവസരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022, 2023, 2024, 2025, അല്ലെങ്കില്‍ 2026 വർഷങ്ങളില്‍ ബിഎസ്‌സി (ബയോടെക്‌നോളജി / ബോട്ടണി / ലൈഫ് സയൻസ്) പാസായിരിക്കണം.

യുജിസി അംഗീകരിച്ച (റെഗുലർ – മുഴുവൻ സമയ) യൂണിവേഴ്‌സിറ്റിയില്‍ നിന്നോ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നോ ബിരുദം നേടിയിരിക്കണം.

വിദ്യാർത്ഥികള്‍ എംഎച്ച്‌ആർഡി നാറ്റ്‌സ് പോർട്ടലില്‍ (www.mhrdnats.gov.in) രജിസ്റ്റർ ചെയ്തിരിക്കണം.

1973 ലെ അപ്രന്റീസ് (ഭേദഗതി) നിയമത്തിന് അടിസ്ഥാനമാക്കിയാണ് നിയമനം. ഔദ്യോഗിക വിജ്ഞാപന പ്രകാരം പ്രതിമാസം 9,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ബിരുദ കോഴ്സിലെ മാർക്കിനെ അടിസ്ഥാനമാക്കി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം.

കാർഷിക മേഖലയിലും ഗവേഷണ രംഗത്തും താല്‍പ്പര്യമുള്ള വിദ്യാർത്ഥികള്‍ക്ക് മികച്ച അവസരമൊരുക്കുന്ന ഒന്നാണ് ഐസിഎആറിന് കീഴിലുള്ള എൻ ആർസിബിയിലെ ഗ്രാജുവേറ്റ് അപ്രന്റീസ്ഷിപ്പ്.

ഗ്രാജുവേറ്റ് അപ്രന്റീസ് വിഭാഗവും ഒഴിവുകളുടെ എണ്ണവും

ബിഎസ്‌സി (ബയോടെക്‌നോളജി)

ഒഴിവുകളുടെ എണ്ണം : 03

ബിഎസ്‌സി (ബോട്ടണി):

ഒഴിവുകളുടെ എണ്ണം :03

ബി എസ്‌സി (ലൈഫ് സയൻസ് – ബയോടെക്‌നോളജി / ബോട്ടണി / മൈക്രോബയോളജി / ബയോഇൻഫോർമാറ്റിക്സ്):

ഒഴിവുകളുടെ എണ്ണം :10

ഗ്രാജുവേറ്റ് അപ്രന്റീസ് കാലയളവ് : ഒരു വർഷം.

സ്റ്റൈപൻഡ് : പ്രതിമാസം 9,000 രൂപ

1973 ലെ അപ്രന്റീസ് (ഭേദഗതി) നിയമം പ്രകാരം അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയവരോ നിലവില്‍ അപ്രന്റീസ്ഷിപ്പ് ചെയ്യുന്നവരോ ഒരു വർഷമോ അതില്‍ കൂടുതലോ പരിചയമുള്ളവരുടെയും അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി : ഏപ്രില്‍ 15

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട രീതി: അപ്രന്റീസ് ട്രെയിനിങ് സ്കീമിന് വേണ്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലായം ദേശീയ തലത്തില്‍ രൂപീകരിച്ചിട്ടുള്ള നാഷണല്‍ അപ്രന്റീസ് ട്രെയിനിങ് സ്കീം ( നാറ്റ്സ്-NATS ) പോർട്ടല്‍ വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി വിദ്യാർത്ഥികള്‍ ആദ്യം നാറ്റ്സില്‍ രജിസ്റ്റർ ചെയ്തിരിക്കണം. അതിനുള്ള ലിങ്ക് ഇവിടെ കാണാം