
തിരുവനന്തപുരം: കേരള സര്‍ക്കാരിന് കീഴിലുള്ള കെല്‍ ഇലക്‌ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റ് മാർച്ച് 4ന് അവസാനിക്കും.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കെപിഇഎസ്‌ആര്‍ബി റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെല്‍ ഇലക്‌ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്. ആകെ ഒഴിവുകള്‍ 01.
കാറ്റഗറി നമ്പര്‍: 017/2026
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 44,000 രൂപ ശമ്പളമായി ലഭിക്കും.
പ്രായപരിധി
40 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
എംബിഎ (മാര്‍ക്കറ്റിങ്) റെഗുലറായി പഠിച്ചിരിക്കണം.
മാര്‍ക്കറ്റിങ് സ്ട്രാറ്റജി ഡെവലപ്‌മെന്റ് മേഖലയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം. കൂടാതെ മികച്ച ആശയ വിനിമയ കഴിവും, ലീഡര്‍ഷിപ്പ് സ്‌കില്ലും ആവശ്യമാണ്.
ഉത്തരവാദിത്വങ്ങള്‍
കമ്പനിയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുക
വിപണിയില്‍ ഉണ്ടാകുന്ന പുതിയ ട്രെൻഡുകള്‍, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ എന്നിവ കണ്ടെത്തുക
ഉപഭോക്താക്കളുമായും സ്റ്റേക്ക്‌ഹോള്‍ഡർമാരുമായും നല്ല ബന്ധം സ്ഥാപിക്കുക
വില്‍പ്പന വർധിപ്പിക്കാനും മാർക്കറ്റ് ഷെയർ കൂട്ടാനും സഹായിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങള്‍ തയ്യാറാക്കുക
കമ്പനി ലക്ഷ്യമിടുന്ന വരുമാനം കൈവരിക്കാൻ സഹായിക്കുക.
അപേക്ഷ ഫീസ്
600 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 150 രൂപമതി.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ കെപിഇഎസ്‌ആര്‍ബി സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ & വേക്കന്‍സി പേജില്‍ നിന്ന് കെല്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന പോര്‍ട്ടല്‍ മുഖാന്തിരം അപേക്ഷ പൂര്‍ത്തിയാക്കുക.
അപേക്ഷ: https://jobs.kpesrb.kerala.gov.in/index.php/Login/index



