കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിരവധി ഒഴിവുകള്‍; 26,500 – 42,500 ശമ്പള സ്കെയില്‍; ഇന്നുകൂടി അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡില്‍ വിവിധ പോസ്റ്റുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിലാണ് ഒഴിവുകള്‍. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവർക്ക് കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കാം.

അവസാന തീയതി: സെപ്റ്റംബർ 16

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് റിക്രൂട്ട്മെന്റ്. തിരുവനന്തപുരം റീജിയന് കീഴില്‍ 09 ഒഴിവുകളാണ് വന്നിട്ടുള്ളത്.

അസിസ്റ്റന്റ് പ്രൊജക്‌ട് മാനേജർ (സിവില്‍) = 01 ഒഴിവ്

അസിസ്റ്റന്റ് എഞ്ചിനീയർ (സിവില്‍) = 03 ഒഴിവ്

അസിസ്റ്റന്റ് എഞ്ചിനീയർ (സിവില്‍)- QA/QC = 01 ഒഴിവ്

അസിസ്റ്റന്റ് എഞ്ചിനീയർ (എംഇപി) = 03 ഒഴിവ്

ജൂനിയർ എഞ്ചിനീയർ (എംഇപി) = 01 ഒഴിവ്

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26,500 രൂപയ്ക്കും, 42,500 രൂപയ്ക്കും ഇടയില്‍ ശമ്പളം അനുവദിക്കും.

പ്രായപരിധി

അസിസ്റ്റന്റ് പ്രൊജക്‌ട് മാനേജർ (സിവില്‍) = 40 വയസ് വരെ.

അസിസ്റ്റന്റ് എഞ്ചിനീയർ (സിവില്‍) = 35 വയസ് വരെ.

അസിസ്റ്റന്റ് എഞ്ചിനീയർ (സിവില്‍)- QA/QC = 35 വയസ് വരെ.

അസിസ്റ്റന്റ് എഞ്ചിനീയർ (എംഇപി) = 35 വയസ് വരെ.

ജൂനിയർ എഞ്ചിനീയർ (എംഇപി) = 32 വയസ് വരെ.

യോഗ്യത

അസിസ്റ്റന്റ് പ്രൊജക്‌ട് മാനേജർ (സിവില്‍)

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്. കണ്‍സ്ട്രക്ഷൻ മേഖലയില്‍ 7 വർഷത്തെ എക്സ്പീരിയൻസ്.

അസിസ്റ്റന്റ് എഞ്ചിനീയർ (സിവില്‍)

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്. കണ്‍സ്ട്രക്ഷൻ മേഖലയില്‍ 5 വർഷത്തെ എക്സ്പീരിയൻസ്.

അസിസ്റ്റന്റ് എഞ്ചിനീയർ (സിവില്‍)- QA/QC

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്. കണ്‍സ്ട്രക്ഷൻ മേഖലയില്‍ 5 വർഷത്തെ എക്സ്പീരിയൻസ്.

ക്വാളിറ്റി കണ്‍ട്രോള്‍, ക്വാളിറ്റി അഷ്വറൻസില്‍ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.

അസിസ്റ്റന്റ് എഞ്ചിനീയർ (എംഇപി)

ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍ സ്ട്രീമുകളില്‍ ബിടെക് ബിരുദം.

കണ്‍സ്ട്രക്ഷൻ മേഖലയില്‍ 5 വർഷത്തെ എക്സ്പീരിയൻസ്.

ജൂനിയർ എഞ്ചിനീയർ (എംഇപി)

ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍ സ്ട്രീമുകളില്‍ ബിടെക് ബിരുദം. മൂന്ന് വർഷത്തെ എക്സ്പീരിയൻസ്.

OR ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ. 5 വർഷത്തെ എക്സ്പീരിയൻസ്.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ കേരള സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ പേജില്‍ നിന്ന് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. തന്നിരിക്കുന്ന KSITIL നോട്ടിഫിക്കേഷൻ വായിച്ച്‌ മനസിലാക്കുക. ശേഷം Apply Now ബട്ടണ്‍ ക്ലിക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. അവസാന തീയതി സെപ്റ്റംബർ 16.

അപേക്ഷ: https://cmd.kerala.gov.in/