ആര്‍സിസിയില്‍ സ്റ്റാഫ് നഴ്‌സ്; ഹോമിയോ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ്; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

1. ആർസിസി സ്റ്റാഫ് നഴ്‌സ് പരീക്ഷ മാർച്ച്‌ 1ന്

video
play-sharp-fill

റീജിയണല്‍ കാൻസർ സെന്റർ സ്റ്റാഫ് നഴ്‌സ് നിയമനത്തിനായുള്ള എഴുത്തുപരീക്ഷ മാർച്ച്‌ 1-ന് എല്‍ബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജ്, പൂജപ്പുരയില്‍ നടത്തുന്നതാണ്.

ഉദ്യോഗാർത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് www.lbscentre.kerala.gov.in ല്‍ ലഭ്യമാണ്. ഇതുവരെ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാത്തവർ അത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരീക്ഷയ്ക്ക് എത്തേണ്ടതാണ്. ഉദ്യോഗാർത്ഥികള്‍ മാർച്ച്‌ 1 രാവിലെ 9ന് പൂജപ്പുരയിലെ എല്‍ബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജില്‍ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഓഡിയോളജിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ്

കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്കും പുറക്കാട്ടിരിയിലെ എ.സി.എസ്.എം.എ.സി.എ.സി.സിയിലേക്കും കരാർ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. നാഷണല്‍ ആയുഷ് മിഷൻ (ഡി.പി.എം.എസ്.യു) കീഴില്‍ ഓഡിയോളജിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്കായി ഫെബ്രുവരി 28ന് വെസ്റ്റ്ഹില്‍ ചുങ്കത്തുള്ള ജില്ലാ ആയുർവേദ ആശുപത്രിയിലെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റില്‍ വെച്ച്‌ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർക്ക് 2026 ഫെബ്രുവരി 18ന് 40 വയസ്സ് കവിയാൻ പാടില്ല.

ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റ് തസ്തികയില്‍ ഒരു ഒഴിവാണ് നിലവിലുള്ളത്. ബി.എ.എസ്.എല്‍.പി (BASLP) ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,000 രൂപ കണ്‍സോളിഡേറ്റഡ് ശമ്പളമായി ലഭിക്കും. ഈ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ഇന്റർവ്യൂ ദിവസം രാവിലെ 10.30 മുതല്‍ 11 മണി വരെയായിരിക്കും നടക്കുക.

പുറക്കാട്ടിരി എ.സി.എസ്.എം.എ.സി.എ.സി.സിയില്‍ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിലേക്കാണ് നിയമനം. കേരള സർക്കാർ അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 14,700 രൂപയാണ് ശമ്പളം. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകണം.

ഉദ്യോഗാർത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഒപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് എത്തേണ്ടതാണ്.