
തിരുവനന്തപുരം: സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ വനാവകാശ നിയമ (എഫ്.ആർ.എ) യൂണിറ്റ് സെല്ലിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
സംസ്ഥാന, ജില്ലാ തലങ്ങളിലായി ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യകതയുടെയും മികച്ച പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ കാലാവധി നീട്ടി നല്‍കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.
1. എം.ഐ.എസ്/പ്രോഗ്രാം (എഫ്.ആർ.എ)/അസോസിയേറ്റ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒഴിവുകള്‍: ജില്ലാതല സെല്ലിലെ എം.ഐ.എസ്/പ്രോഗ്രാം (എഫ്.ആർ.എ)/അസോസിയേറ്റ് തസ്തികയില്‍ 9 ഒഴിവുകളാണുള്ളത്.
യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യല്‍ സയൻസ് എന്നിവയിലൊന്നിലുള്ള ബിരുദവും ഐ.ടിയിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഉള്ള ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. ഡേറ്റ പ്രോസസിംഗിലും മാനേജ്മെന്റിലും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രായം: 40 വയസ്സാണ് പ്രായപരിധി.
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ ശമ്പളമായി ലഭിക്കും.
2. കോർഡിനേറ്റർ
ജില്ലാതല കോ-ഓർഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് സോഷ്യല്‍ സയൻസിലോ സോഷ്യല്‍ വർക്കിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റൂറല്‍ ഡെവലപ്മെന്റ് അല്ലെങ്കില്‍ ട്രൈബല്‍ വെല്‍ഫെയർ മേഖലകളില്‍ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.
പ്രായം: 35 വയസ്സാണ് ഉയർന്ന പ്രായപരിധി.
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും.
3. എം.ഐ.എസ് അസിസ്റ്റന്റ്
സംസ്ഥാന തലത്തിലുള്ള എം.ഐ.എസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിലൊന്നില്‍ ബിരുദവും ഐ.ടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുമാണ് വേണ്ടത്. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
പ്രായം: 35 വയസ്സാണ് പ്രായപരിധി.
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ സഹിതം [email protected] എന്ന മെയിലിലേക്ക് അയക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20, വൈകീട്ട് 5.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 230 4594, 0471 2303229 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. മെയില്‍: [email protected]



