പ്ലസ്ടു കഴിഞ്ഞോ? ആധാര്‍ സൂപ്പര്‍വൈസര്‍, ഓപ്പറേറ്റര്‍ ജോലി നേടാം; കേരളത്തില്‍ 14 ഒഴിവ്; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള ആധാർ സേവാ കേന്ദ്രങ്ങളിലേക്ക് (എ‌എസ്‌കെ) ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

252 തസ്തികകളിലാണ് നിയമനം നടത്തുന്നത്. കേരളത്തില്‍ ഉള്‍പ്പടെ ഒഴിവുകളുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. മാർച്ച്‌ 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കേരളത്തില്‍ ആലപ്പുഴ: 1, ഇടുക്കി: 2, കണ്ണൂർ: 2, കാസർഗോഡ്: 2, കൊല്ലം: 1, കോഴിക്കോട്: 1, പാലക്കാട്: 1, പത്തനംതിട്ട: 1, തൃശ്ശൂർ: 3, വയനാട്: 2 ആണ് ഒഴിവുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് വേണം. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ എസ്.എസ്.എല്‍.സിക്ക് ശേഷം 2 വർഷത്തെ ഐ.ടി.ഐ. / 3 വർഷത്തെ പോളിടെക്നിക് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. UIDAI അംഗീകൃത ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അതത് സംസ്ഥാനങ്ങളിലെ അർദ്ധ-വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് നിശ്ചയിച്ച മിനിമം വേതനം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://career.csccloud.in/job-post/MTE1OQ==?utm_source=DH-MoreFromPub&utm_medium=DH-app&utm_campaign=DH