
ഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് (NLC) ൽ ജോലി നേടാൻ അവസരം.
വിവിധ ട്രേഡുകളിലായി അപ്രന്റീസ് നിയമനമാണ് നടക്കുന്നത്. ആകെ 607 ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന അപേക്ഷ നല്കണം. അവസാന തീയതി ഫെബ്രുവരി 25.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെയ് വേലി ലിഗ്നൈറ്റ് കോർപ്പറേഷന് ഇന്ത്യ ലിമിറ്റഡ് – ട്രേഡ് അപ്രന്റീസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 607.
ഫിറ്റർ 104
ടർണർ 38
മെക്കാനിക് (മോട്ടോർ വെഹിക്കിൾ) 103
ഇലക്‌ട്രീഷ്യൻ 114
വയർമെൻ 88
മെക്കാനിക് (ഡീസല്) 4
പ്ലംബർ 5
സ്റ്റെനോഗ്രാഫർ 14
വെൽഡർ 105
COPA 18
റെഫ്രിജറേഷൻ ആന്റ് എയർ 4
മോൾഡർ 5
കാര്പെന്റര് 5
പ്രായപരിധി
18 വയസുമുതൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം സ്റ്റൈപ്പന്റ് അനുവദിക്കും. 11040 രൂപയാണ് തുക.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ പാസായിരിക്കണം.
തിരഞ്ഞെടുപ്പ്
മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോര്ട്ട് ലിസ്റ്റ് ചെയ്തവരെ പിന്നീട് ഇന്റര്വ്യൂവിന് വിളിപ്പിക്കും. തുടർന്ന് മെഡിക്കല് ടെസ്റ്റും, ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തി അന്തിമ റാങ്ക് ലിസ്റ്റ് പുറത്തിറക്കും. അതുപ്രകാരം നിയമനം നടത്തും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ എൻ.എൽ.സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് അപ്രന്റീസ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുത്ത് നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക. അപേക്ഷ നൽകുന്നതിനായി സ്ഥാപനത്തിന്റെ റിക്രൂട്ട്മെന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 25 ആണ്.



