
തിരുവനന്തപുരം: കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയില്‍ (KSWMP) വിവിധ തസ്തികകളില്‍ ജോലിക്കാരെ നിയമിക്കുന്നു. ആകെയുള്ള നാല് പോസ്റ്റുകളിലായി കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
താല്പര്യമുള്ളവര് കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ നല്‍കണം. അവസാന തീയതി ഫെബ്രുവരി 20.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
Kerala Solid Waste Management Project (KSWMP) ല്‍ എഞ്ചിനീയര്‍, കമ്മ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് റിക്രൂട്ട്മെന്റ്.
ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍/എസ്.ഡബ്ല്യൂ.എം എഞ്ചിനീയര്‍ 03 ഒഴിവ്
സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയര്‍ 13 ഒഴിവ്
സോഷ്യല്‍ കം കമ്മ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട് 03 ഒഴിവ്
എന്വിയോണ്മെന്റല് എഞ്ചിനീയര്‍ 02 ഒഴിവ്
പ്രായപരിധി
60 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 55,000 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത
ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍/എസ്.ഡബ്ല്യൂ.എം എഞ്ചിനീയര്‍
എംടെക്/ എംഇ/ എംസ് ഇന്‍ സിവില്‍/ എന്വിയോണ്മെന്റല് എഞ്ചിനീയറിങ്.
രണ്ട് വര്‍ഷത്തെ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എക്സ്പീരിയന്‍സ്.
ബിടെക് ഇന്‍ സിവില്‍ എഞ്ചിനീയറിങ് വിത്ത് റെഗുലര്‍ എംബിഎ. രണ്ട് വര്‍ഷത്തെ എക്സ്പീരിയന്‍സ്.
സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയര്‍
എംടെക്/ എംഇ/ എംഎസ് ഇന്‍ സിവില്‍/ എന്വിയോണ്മെന്റല് എഞ്ചിനീയറിങ്. കുറഞ്ഞത് ഒരു വര്‍ഷത്തെ എക്സ്പീരിയന്‍സ്.
സോഷ്യല്‍ കം കമ്മ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട്
സോഷ്യല്‍ സയന്‍സ് പിജി (സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ ഇക്കണോമിക്സ്).
കുറഞ്ഞത് അഞ്ച് വര്‍ഷത്തെ എക്സ്പീരിയന്‍സ്.
എന്വിയോണ്മെന്റല് എഞ്ചിനീയര്‍
സിവില്‍/ എന്വിയോണ്മെന്റല് എഞ്ചിനീയറിങ്/ എന്‍വി. പ്ലാനിങ്/ നാച്ചുറല്‍ റിസോഴ്സ് മാനേജ്മെന്റില്‍ പിജി.
ഏഴ് വര്‍ഷത്തെ എക്സ്പീരിയന്‍സ്.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്നും കേരള ഖരമാലിന്യ സംസ്കരണ പദ്ധതി റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ ബട്ടണ്‍ ഉപയോഗിച്ച് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20.
അപേക്ഷ: https://cmd.kerala.gov.in/



