
ഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ യന്ത്ര ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റീസ് തസ്തികയില്‍ ജോലി നേടാൻ അവസരം.
ആകെ 3979 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്പര്യമുള്ളവർ മാർച്ച് 3ന് മുൻപായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
യന്ത്ര ലിമിറ്റഡില്‍ അപ്രന്റീസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 3979.
കമ്പനിയുടെ ഓർഡനൻസ് ഫാക്ടറികളിലാണ് നിയമനം. ഐ.ടി.ഐ, നോണ്‍ ഐ.ടി.ഐ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
ഐടി ഐ 2843 ഒഴിവ്
നോണ്‍ ഐടി ഐ 1136 ഒഴിവ്
പ്രായപരിധി
14 വയസുമുതല്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍.
യോഗ്യത
ഐടിഐ വിഭാഗം
പത്താം ക്ലാസ് വിജയിച്ചിരിക്കണം (50 ശതമാനം മാർക്കോടെ). കൂടെ ബന്ധപ്പെട്ട ട്രേഡില്‍ എൻസിവിടി (NCVT), അല്ലെങ്കില്‍ എസ്.സി.വി.ടി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
നോണ്‍ ഐടി ഐ
പത്താം ക്ലാസ് വിജയിച്ചിരിക്കണം (50 ശതമാനം മാർക്കോടെ). കൂടാതെ ഗണിതം, സയൻസ് വിഷയങ്ങളില്‍ ഓരോന്നിലും 40 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
ശമ്പളം
ഐടി ഐ വിഭാഗക്കാർക്ക് സ്റ്റൈപ്പന്റായി പ്രതിമാസം 9600 രൂപ ലഭിക്കും. നോണ്‍ ഐടി ഐ വിഭാഗക്കാർക്ക് 8200 രൂപയും ലഭിക്കും.
തിരഞ്ഞെടുപ്പ്
പരീക്ഷയില്ലാതെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്താം ക്ലാസ്, ഐടി ഐ മാർക്കിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തിയാണ് നിയമനം നടക്കുക.



