സര്‍വേ ഭൂരേഖാ വകുപ്പില്‍ ജോലി ഒഴിവ്; 70,000 രൂപ ശമ്പളം; ഇങ്ങനെ അപേക്ഷിക്കാം…!

Spread the love

തിരുവനന്തപുരം: സർവേ ഭൂരേഖാ വകുപ്പ് (SLRD) സീനിയർ ഹാർഡ്‌വെയർ സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ഫെബ്രുവരി 19 വരെയാണ് അപേക്ഷിക്കാനാകുക.

video
play-sharp-fill

തസ്തികയിലേക്ക് ആവശ്യമായ യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങള്‍ അറിയാം

കമ്പ്യൂട്ടർ സയൻസ്, ഐ.ടി., ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയില്‍ ഒന്നാം ക്ലാസ് ബി.ടെക്. അല്ലെങ്കില്‍ എം.സി.എ./എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് യോഗ്യത. എം.സി.എസ്.ഇ. / റെഡ്ഹാറ്റ് സർട്ടിഫിക്കേഷൻ അഭികാമ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതില്‍ കുറഞ്ഞത് രണ്ട് വർഷം UNIX/Linux സിസ്റ്റം ഇൻസ്റ്റാളേഷൻ, കോണ്‍ഫിഗറേഷൻ, ട്രബിള്‍ഷൂട്ടിംഗ് എന്നിവയിലായിരിക്കണം. ആപ്ലിക്കേഷൻ സ്റ്റാക്കുകളുടെ അഡ്മിനിസ്ട്രേഷൻ, പെർഫോമൻസ് ട്യൂണിംഗ് എന്നിവയില്‍ മികച്ച പരിചയം നിർബന്ധമാണ്.

വെർച്വലൈസേഷൻ (VMware, Virtual Box), കണ്ടെയ്‌നറൈസേഷൻ, നെറ്റ്‌വർക്ക് മോണിറ്ററിംഗ് സിസ്റ്റങ്ങളില്‍ പരിചയം അനിവാര്യമാണ്. ഒ.എസ്.ഐ. നെറ്റ്‌വർക്ക് ലെയറുകള്‍, ടി.സി.പി./ഐ.പി. അറിവ്, ടേപ്പ് ലൈബ്രറി ബാക്കപ്പ് എന്നിവയില്‍ പ്രവൃത്തിപരിചയം അഭികാമ്യം. ഉയർന്ന പ്രായപരിധി 45 വയസ്സ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 70,000 രൂപ ഏകീകൃത ശമ്പളം.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2026/02/Senior-Hardware-Support-Engineer-Final-Notification-1.pdf