
തിരുവനന്തപുരം: കേന്ദ്ര തപാല്‍ വകുപ്പില്‍ ഗ്രാമീണ ഡാക് സേവക് (GDS) തസ്തികകളിലേക്ക് യുവതി യുവാക്കള്‍ക്ക് അവസരം. രാജ്യവ്യാപകമായി 28,740 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
എഴുത്ത് പരീക്ഷയോ അഭിമുഖമോ ഇല്ലാതെ പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
ജനുവരി 31ഓടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നും അന്ന് മുതല്‍ ഫെബ്രുവരി 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്നുമാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഒഴിവുള്ളത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM), ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. സർക്കാർ മേഖലയില്‍ ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഇതൊരു മികച്ച അവസരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
28,740 ഒഴിവുകളില്‍ കേരളത്തില്‍ ഏകദേശം 1691 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. അംഗീകൃത ബോർഡില്‍ നിന്ന് പത്താം ക്ലാസ് (SSLC) വിജയിച്ചിരിക്കണം. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ നിർബന്ധമായും പഠിച്ചിരിക്കണം. 18 വയസ് മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. SC/ST വിഭാഗക്കാർക്ക് അഞ്ച് വർഷവും OBC വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും. പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് നിയമനം.
ബിപിഎം തസ്തികയ്ക്ക് 12,000 മുതല്‍ 29,380 രൂപ വരെയാണ് അടിസ്ഥാന ശമ്പളം. എബിപിഎം/ഡാക് സേവക് തസ്തികകള്‍ക്ക് 10,000 മുതല്‍ 24,470 രൂപ വരെയുമാണ് ലഭിക്കുക. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിള്‍ ഓടിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. കൂടാതെ പ്രാദേശിക ഭാഷ (മലയാളം) പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.
തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.indiapost.gov.in/ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ജനറല്‍/OBC വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, SC/ST, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് നല്‍കേണ്ടതില്ല. ഫെബ്രുവരി 28ഓടെ ആദ്യ മെറിറ്റ് ലിസ്റ്റ് പുറത്തുവരും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക വിജ്ഞാപനം വരുന്നത് വരെ കാത്തിരിക്കുക.



