
തിരുവനന്തപുരം: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് എന്വയോണ്മെന്റ് (KSCSTA) ൽ ജോലി നേടാൻ അവസരം. ഡാറ്റ എന്ട്രി ഓപ്പറേറ്റര് തസ്തികകളിലേക്കാണ് നിയമനം.
കരാർ അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനമാണ് നടക്കുക. താല്പര്യമുള്ളവർ ജനുവരി 22ന് നടക്കുന്ന ഇന്റര്വ്യൂവിൽ പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്സിഎസ്ടിഎയില് ഡാറ്റ ൽ ഓപ്പറേറ്റർ. പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിയമനം നടക്കും.
പ്രായപരിധി
36 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2026 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16,000 രൂപ ശമ്പളമായി ലഭിക്കും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
ഡിഗ്രിയും, കമ്പ്യൂട്ടർ സാങ്കേതിക മേഖലയില് (വെബ്സൈറ്റ് ഡെവലപ്മെന്റ്, ഡിസൈനിങ്, ഇന്റർനെറ്റ്, പബ്ലിക്കേഷൻ) എന്നിവയിൽ ഒരു വര്ഷത്തെ എക്സ്പീരിയൻസും ആവശ്യമാണ്.
അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയും, കമ്പ്യൂട്ടർ പരിജ്ഞാനവും, ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ എക്സ്പീരിയൻസും ഉള്ളവർക്കും അവസരമുണ്ട്.
ജിഎസ്ഡിപി സർട്ടിഫിക്കേഷനും പരിഗണിക്കും.
ഇന്റർവ്യൂ
തിരഞ്ഞെടുപ്പ് വ്യക്തിഗത അഭിമുഖം വഴിയാണ് നടക്കുന്നത്. അതിനാൽ താല്പര്യമുള്ള ഉദ്യോഗാർഥികൾ kscste.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം കാണുക. ശേഷം ലഭ്യമായ അപേക്ഷ ഫോം പൂരിപ്പിച്ച്, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകൾ സഹിതം നേരിട്ട് ഇന്റര്വ്യൂവിന് ഹാജരാവണം. പരിശോധനക്കായി അസൽ രേഖകളും കൈവശം കരുതണം.
ജനുവരി 22ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പട്ടത്തുള്ള കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് എന്വയോണ്മെന്റ് (ശാസ്ത്രഭവന്, പട്ടം, തിരുവനന്തപുരം) ഓഫീസിൽ വെച്ച് നടക്കും. സംശയങ്ങൾക്ക് വിജ്ഞാപനം പൂരണമായും വായിച്ച് മനസിലാക്കുക.
വെബ്സൈറ്റ്: https://kscste.kerala.gov.in/



