എന്‍ജിനീയര്‍ മുതല്‍ ടിക്കറ്റ് കൗണ്ടര്‍ അസിസ്റ്റന്റ് വരെ ഒഴിവ്: ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ജോലി നേടാം; പത്താം ക്ലാസുകാര്‍ക്കും അവസരം; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി.

video
play-sharp-fill

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതല്‍ ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ് വരെ ആകെ 13 ഒഴിവുകളുണ്ട്. എസ് എസ് എല്‍ സി പാസായവർക്ക് മുതല്‍ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 20.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവില്‍)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഒഴിവാണ് ഉള്ളത്

36,600 മുതല്‍ 79200 വരെ ശമ്പളം ലഭിക്കാം

സിവില്‍ എഞ്ചിനീയറിങ് 55% മാർക്കോടെ പാസായിരിക്കണം.

ബന്ധപ്പെട്ട മേഖലയില്‍ ഒരു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

സയന്റിഫിക് ഓഫീസർ

അകെ നാല് ഒഴിവുകളുണ്ട്

32300 മുതല്‍ 68700 വരെ ശമ്പളം ലഭിക്കാം

മാത്തമാറ്റിക്സ്,ഫിസിക്സ്,കെമസ്ട്രി ,ഇലക്‌ട്രോണിക്സ്, കമ്ബ്യൂട്ടർ സയൻസ് ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ എം എസ് സി. അല്ലെങ്കില്‍ മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വിഷയത്തില്‍ ബി ടെക്ക് പൂർത്തിയാക്കിയിരിക്കണം.

സബ് എഞ്ചിനീയർ (സിവില്‍)

ആകെ ഒരു ഒഴിവാണ് ഉള്ളത്

26500- 56700 രൂപ വരെ ശമ്പളം ലഭിക്കാം

സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സോടെ പാസായിരിക്കണം

ബന്ധപ്പെട്ട മേഖലയില്‍ 3 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

ഇലക്ടോണിക് മെക്കാനിക്

ആകെ ഒരു ഒഴിവാണ് ഉള്ളത്

17500 – 39500 രൂപ വരെ ശമ്പളം ലഭിക്കാം

ഇലക്‌ട്രോണിക്സില്‍ ഡിപ്ലോമയോ അല്ലെങ്കില്‍ ഇലക്‌ട്രിക്ക് വിഷയത്തില്‍ ഐ ടി ഐ യോ പാസായിരിക്കണം.

ബന്ധപ്പെട്ട മേഖലയില്‍ 3 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

സബ് സ്റ്റേഷൻ അസിസ്റ്റന്റ്

ആകെ ഒരു ഒഴിവാണ് ഉള്ളത്

17500 – 39500 രൂപ വരെ ശമ്പളം ലഭിക്കാം

ഇലക്‌ട്രിക്ക് എഞ്ചിനീറിങ്ങില്‍ ഡിപ്ലോമ

വയർമാൻ ലൈസെൻസ് ആൻഡ് പെർമിറ്റ്

ബന്ധപ്പെട്ട മേഖലയില്‍ 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

ജനറല്‍ ഇലക്‌ട്രിഷൻ

ആകെ ഒരു ഒഴിവാണ് ഉള്ളത്

17500 – 39500 രൂപ വരെ ശമ്പളം ലഭിക്കാം

പത്താം ക്ലാസ്, ഇലക്‌ട്രിക്കലില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ ടി ഐ മിനിമം 55% മാർക്ക്

ബന്ധപ്പെട്ട മേഖലയില്‍ 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്

ലോവർ ഡിവിഷൻ ക്ലാർക്ക്

ആകെ ഒരു ഒഴിവാണ് ഉള്ളത്

18,000 – 41500 രൂപ വരെ ശമ്പളം ലഭിക്കാം

ബി കോം അല്ലെങ്കില്‍ ബി എസ് സി മാത്‍സ്

കെ ജി ടി ഇ ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ഹയർ)

ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

റിസപ്ഷനിസ്റ്റ്

ആകെ ഒരു ഒഴിവാണ് ഉള്ളത്

17500 – 39500 രൂപ വരെ ശമ്പളം ലഭിക്കാം

ഏതെങ്കിലും വിഷയത്തില്‍ ബിരുദം

ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വർഷത്തെ പരിചയം

ഇംഗ്ലീഷില്‍ ഭാഷാ പ്രാവിണ്യം

ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ്

ആകെ ഒരു ഒഴിവാണ് ഉള്ളത്

17500 – 39500 രൂപ വരെ ശമ്പളം ലഭിക്കാം

പ്രീ ഡിഗ്രി/എസ് എസ് എല്‍ സി

കെ ജി ടി ഇ ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ഹയർ)

ബന്ധപ്പെട്ട മേഖലയില്‍ ഒരു വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

തീയേറ്റർ അസിസ്റ്റന്റ്

ആകെ ഒരു ഒഴിവാണ് ഉള്ളത്

16,500 – 35700 രൂപ വരെ ശമ്പളം ലഭിക്കാം

എസ് എസ് എല്‍ സി പാസായിരിക്കണം.

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക

https://kstmuseum.com/wp-content/uploads/2025/12/ksstm-notification.pdf