
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ ലൈബ്രേറിയൻ റിക്രൂട്ട്മെന്റിന് കേരള പി.എസ്.സി വിജ്ഞാപനമിറക്കി. ജില്ല അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.
താല്‍പര്യമുള്ളവർ ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
തദ്ദേശ സ്വയംഭരണ വകുപ്പില്‍ ലൈബ്രേറിയൻ ഗ്രേഡ് IV ആൻഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 06.
തസ്തിക Librarian Grade IV and Cultural Assistant
സ്ഥാപനം Local Self Government
കാറ്റഗറി നമ്പർ 562/2025
അപേക്ഷ തീയതി 2026 ജനുവരി 14.
DISTRICT VACANCIES
Kasaragod Anticipated Vacancies
Thiruvananthapuram 1 (One)
Kollam 1 (One)
Ernakulam 3 (Three)
Thrissur 1 (One)
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 രൂപമുതല്‍ 66,800 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികള്‍ 02.01.1989-നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം. മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സ് ഇളവ് ഉണ്ടായിരിക്കും.
യോഗ്യതകള്‍
എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യതയും ലൈബ്രറി സയൻസിലുള്ള സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും.
അല്ലെങ്കില്‍ എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യതയും ലൈബ്രറി സയൻസിലുള്ള ഡിപ്ലോമയും.
അല്ലെങ്കില്‍ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള ബിരുദം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



