
തിരുവനന്തപുരം: സെൻട്രല്‍ ബോർഡ് ഓഫ് സെക്കണ്ടറി (സിബിഎസ്‌ഇ), കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS) എന്നിവിടങ്ങളിലായി നിരവധി അധ്യാപക, അനധ്യാപക റിക്രൂട്ട്മെന്റുകള്‍ വന്നിട്ടുണ്ട്.
ആകെ 9126 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവർ ഡിസംബർ 4ന് മുൻപായി അപേക്ഷ നല്‍കണം.
ഒഴിവുകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിആർടികള്‍, ടിജിടികള്‍, പിജിടികള്‍, പ്രിൻസിപ്പല്‍മാർ, വൈസ് പ്രിൻസിപ്പല്‍മാർ, ലൈബ്രേറിയൻമാർ എന്നീ തസ്തികകളിലായി 7,444 ഒഴിവുകളാണുള്ളത്. ബാക്കിയുള്ള 1,712 തസ്തികകള്‍ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്മാർ, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്മാർ, എഎസ്‌ഒകള്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ഫിനാൻസ് ഓഫീസർമാർ, എഞ്ചിനീയർമാർ, ട്രാൻസ്ലേറ്റർമാർ, സ്റ്റെനോഗ്രാഫർമാർ എന്നിവ ഉള്‍പ്പെടുന്നു.
അധ്യാപക ഒഴിവുകള്‍
പിജിടി : ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കൊമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ജിയോഗ്രഫി എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളിലായി ആകെ പിജി അധ്യാപകർ 1,934. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് സീനിയർ സെക്കൻഡറി ക്ലാസുകള്‍ പഠിപ്പിക്കാം.
ടിജിടി : ആറ് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യല്‍ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം ലഭിച്ച ബിരുദാനന്തര അധ്യാപകരുടെ 3,619 ഒഴിവുകള്‍ കെവിഎസ് വിജ്ഞാപനം.
പിആർടി: ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലേക്ക് ജനറല്‍ അധ്യാപകരും പ്രൈമറി ടീച്ചറും (സംഗീതം) ഉള്‍പ്പെടെ പ്രൈമറി അധ്യാപകർക്ക് 1,966 ഒഴിവുകള്‍.
അനധ്യാപക ഒഴിവുകള്‍
വിവിധ അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് തസ്തികകളിലേക്ക് 1,712 തസ്തികകള്‍ കെവിഎസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ (സിവില്‍), ജൂനിയർ ട്രാൻസ്ലേറ്റർ, സ്റ്റെനോഗ്രാഫർ ഗ്രേഡ് I, II. ആവശ്യമായ യോഗ്യതകളും പരിചയവുമുള്ള യോഗ്യരായ അപേക്ഷകർക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രായപരിധി
പ്രിൻസിപ്പല്‍ = 35നും 50നും ഇടയില്‍.
വൈസ് പ്രിൻസിപ്പല്‍ = 35നും 45നും ഇടയില്‍.
പിജിടി = 40 വയസ് വരെ.
ടിജിടി = 35 വയസ് വരെ.
പിആർടി = 30 വയസ് വരെ.
ലൈബ്രേറിയൻ = 35 വയസ് വരെ.
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ/ ഫിനാൻസ് ഓഫീസർ/ എഇ (സിവില്‍) = 35 വയസ് വരെ.
ജെഎസ്‌എ = 27 വയസ് വരെ.
എസ്‌എസ്‌എ = 30 വയസ് വരെ.
യോഗ്യത
ലഭ്യമായ തസ്തികകളിലേക്കുള്ള വിശദമായ യോഗ്യത വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ctet.nic.in അല്ലെങ്കില്‍ kvsangathan.nic.in വെബ്സെെറ്റുകള്‍ സന്ദർശിക്കുക. ഹോം പേജില്‍ നിന്ന് ‘കെവിഎസ് അപേക്ഷാ ഫോം 2025’ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കി ആവശ്യമാ വിവരങ്ങള്‍ സ്കാൻ ചെയ്ത് നല്‍കി, അപേക്ഷ പൂർത്തിയാക്കുക. അവസാന തീയതി ഡിസംബർ 4.



