സമയം തീരുന്നു; എക്സെെസ് വകുപ്പില്‍ ഡ്രൈവര്‍; 14 ജില്ലകളിലും ഒഴിവുകള്‍; വേഗം അപേക്ഷിച്ചോളൂ

Spread the love

തിരുവനന്തപുരം: കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ ഡിപ്പാർട്ട്‌മെന്റില്‍ സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രൈവർ തസ്തികയിലേക്ക് കേരള പി.എസ്.സി റിക്രൂട്ട്‌മെന്റ് വിളിച്ചു.

video
play-sharp-fill

കേരളത്തിലുടനീളം 14 ജില്ലകളിലുമായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. പുരുഷ ഉദ്യോഗാർഥികള്‍ക്ക് മാത്രമായാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവർ പിഎസ് സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.

അവസാന തീയതി നവംബർ 19
അപേക്ഷിക്കേണ്ട രീതി Online
കാറ്റഗറി നമ്ബർ 386/2025
തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് ഡിപ്പാർട്ട്‌മെന്റില്‍ സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രൈവർ റിക്രൂട്ട്‌മെന്റ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ‌ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഒഴിവ് വന്നിട്ടുണ്ട്. ഓരോ ജില്ലകളിലും പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം നടത്തുക.

പ്രായപരിധി

21നും 39നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

അതായത് ഉദ്യോഗാർത്ഥികള്‍ 02.01.1986-നും 01.01.2004-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും പൊതു വ്യവസ്ഥകളിലെ ഭാഗം 2(i) പ്രകാരം നിയമാനുസൃത വയസിളവുണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ് കവിയാൻ പാടില്ല.

യോഗ്യത

എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.

ഹെവി ഗുഡ്സ് & ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങള്‍ ഓടിക്കുന്നതിന് 3 വർഷമായി നിലവിലുള്ള സാധുവായ ഡ്രൈ വിംഗ് ലൈസൻസും ഡ്രൈ വേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം.

ഹെവി ഗുഡ്സ് & ഹെവി പാസഞ്ചർ വാഹനങ്ങള്‍ ഓടിക്കാനുളള കഴിവ്. ഇതിനായി ഡ്രെെവിങ് ടെസ്റ്റ് ഉണ്ടായിരിക്കും.

ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും വനിതാ ഉദ്യോഗാർത്ഥികളും അപേക്ഷിക്കുവാൻ അർഹരല്ല.

ശാരീരിക യോഗ്യതകള്‍ = 165 സെ.മീറ്ററില്‍ കുറയാത്ത ഉയരവും 83 സെ.മീറ്റർ കുറയാത്ത നെഞ്ചളവും, 4 സെ.മീറ്റർ വികാസവും ഉണ്ടായിരിക്കണം. നല്ല കേള്‍വിശക്തിയും, കാഴ്ച്ച ശക്തിയും ഉണ്ടായിരിക്കണം. പകർച്ച വ്യാധികള്‍ ഉണ്ടാവരുത്. അംഗീകൃത മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26,500 രൂപ തുടക്ക ശമ്പളം ലഭിക്കും. ഇത് സർവീസിന് അനുസരിച്ച്‌ 60,700 രൂപവരെ ഉയരാം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/