കെഎസ്‌ആര്‍ടിസി, ഔഷധി, ഫാമിങ് കോര്‍പറേഷൻ തുടങ്ങി വിവിധ ബോര്‍ഡുകളില്‍ ക്ലര്‍ക്ക്, അസിസ്റ്റന്റ്; നിരവധി ഒഴിവുകള്‍; സ്ഥിര സര്‍ക്കാര്‍ ജോലി നേടാം; ഉടൻ അപേക്ഷിക്കുക

Spread the love

തിരുവനന്തപുരം: കേരള സർക്കാരിന് കീഴില്‍ വിവിധ കമ്പനികളിലായി അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് നടക്കുന്നു. കേരള പി.എസ്.സി മുഖേന നടക്കുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണിത്.

video
play-sharp-fill

കെഎസ്‌ആർടിസി, ഫാർമസ്യൂട്ടിക്കല്‍ കോർപ്പറേഷൻ, ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ, ഔഷധി തുടങ്ങി വിവിധ കമ്പനികളിലായാണ് നിയമനം. സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കണം.

തസ്തിക ജൂനിയർഅസ്സിസ്റ്റന്റ്/അസ്സിസ്റ്റന്റ് ഗ്രേഡ് II/എല്‍. ഡി ക്ലാർക്ക്/ ക്ലാർക്ക് / ഫീല്‍ഡ് അസിസ്റ്റന്റ്/ഡിപ്പോ അസിസ്റ്റന്റ് മുതലായവ
സ്ഥാപനം കെ.എസ്.ആർ.ടി.സി / കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്/സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് /കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ എസ്.സി ആൻഡ് എസ്.ടി ലിമിറ്റഡ്/ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് /സിഡ്കോ / ഫാർമസ്യൂട്ടിക്കല്‍ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡ് (ഔഷധി)/ ഹാൻഡി ക്രാഫ്ട്സ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്/ യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇൻഡസ്ട്രീസ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കല്‍സ് ലിമിറ്റഡ്/ കേരള ഇലക്‌ട്രിക്കല്‍ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് / കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് / കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെല്‍ഫെയർ ബോർഡ് /കേരള ലേബർ വെല്‍ഫെയർ ഫണ്ട് ബോർഡ് / കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെല്‍ഫെയർ ഫണ്ട് ബോർഡ്/കേരള ടോഡി വർക്കേഴ്സ് വെല്‍ഫെയർ ഫണ്ട് ബോർഡ്/ കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ് /മറ്റു വെല്‍ഫെയർ ഫണ്ട് ബോർഡുകള്‍
മുതലായവ
കാറ്റഗറി നമ്പർ 383/2025
ഒഴിവ് പ്രതീക്ഷിത ഒഴിവുകള്‍
അവസാന തീയതി November 19
തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സർക്കാർ കമ്പനി, സ്ഥാപനങ്ങളില്‍ ജൂനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ് ഗ്രേഡ് II/ എല്‍ഡി ക്ലർക്ക്/ ക്ലർക്ക്/ ഫീല്‍ഡ് അസിസ്റ്റന്റ്/ ഡിപ്പോ അസിസ്റ്റന്റ് മുതലായ നിയമനങ്ങള്‍. സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.

കാറ്റഗറി നമ്ബർ 383/2025

ശമ്പളം

ജോലി ലഭിച്ചാല്‍ അതത് കമ്ബനി/ കോർപ്പറേഷൻ/ ബോർഡ് നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക് അനുവദിക്കും.

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1989-നും 01.01.2007- നും ഇടയില്‍ ജനിച്ചവരായിരിക്കണം.