കേരള ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിയൊഴിവ്; അരലക്ഷം തുടക്ക ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന് കീഴില്‍ ജോലി നേടാൻ അവസരം. റിസർച്ച്‌ ഓഫീസർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.

video
play-sharp-fill

സംസ്ഥാന തലത്തില്‍ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികള്‍ക്ക് കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം.

തസ്തിക റിസർച്ച്‌ ഓഫീസർ
സ്ഥാപനം ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്
അവസാന തീയതി December 03
അപേക്ഷിക്കേണ്ട രീതി Online
കാറ്റഗറി നമ്പർ 414/2025
തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റില്‍ റിസർച്ച്‌ ഓഫീസർ റിക്രൂട്ട്‌മെന്റ്.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 51,400 രൂപമുതല്‍ 1,10,300 രൂപവരെ ശമ്ബളം ലഭിക്കും.

പ്രായപരിധി

20നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികള്‍ 02.01.1989-നും 01.01.2005-നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.

യോഗ്യത

യു.ജി.സി അംഗീകൃത സർവകലാശാലയില്‍ നിന്നോ കേന്ദ്രസർക്കാർ സ്ഥാപിത നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ നിന്നോ കേരള സർക്കാർ സ്ഥാപിത ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ നിന്നോ ലഭിച്ച ഇക്കണോമിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ മാത്തമറ്റിക്സിലോ കൊമേഴ്സിലോ ഉള്ള ബിരുദാനന്തര ബിരുദം.

കുറിപ്പ്: മാത്തമറ്റിക്സ് വിഷയമാണെങ്കില്‍ കുറഞ്ഞത് ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. കൊമേഴ്സ് ആണെങ്കില്‍ കുറഞ്ഞത് ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കില്‍ ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കില്‍ അരിത്മെറ്റിക് സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.

ടെസ്റ്റ്

ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ പ്രൊബേഷൻ കാലത്ത് അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് അല്ലെങ്കില്‍ അക്കൗണ്ട് ടെസ്റ്റ് ലോവർ അല്ലെങ്കില്‍ ഹയർ ഡിപ്പാർട്ട്മെന്റ് പരീക്ഷ, നേരത്തെ പാസ്സായിട്ടില്ലെങ്കില്‍, പാസ്സാകേണ്ടതാണ്.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/