
തിരുവനന്തപുരം: ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ ധനസഹായത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയില്‍ നടപ്പാക്കുന്ന പ്രോജക്ടിലെ പ്രോജക്‌ട് ടെക്നിക്കല്‍ സപ്പോട്ട്, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനില്‍ ഫിനാൻസ് ഓഫീസർ, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്,തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍ സെക്യൂരിറ്റി ഗാർഡ്, തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചറർ എന്നീ ഒഴിവുകളില്‍ നിയമനം നടത്തുന്നു
ഫിനാൻസ് ഓഫീസർ
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനില്‍ ഫിനാൻസ് ഓഫീസർ തസ്തികയില്‍ ഒഴിവ്. ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഇൻ ഇന്ത്യയില്‍ അംഗത്വവും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എം.ബി.എ. ഉള്ളവർക്ക് മുൻഗണന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായ പരിധി 01.01.2025 ന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). 1,20,000- 1,50,000 ആണ് ശമ്പള സ്കെയില്‍.
ഉദ്യോഗാർഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി യോഗ്യതകള്‍ ഉള്‍പ്പെടുത്തണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയില്‍ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.
താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഓപ്പണ്‍ വിഭാഗത്തിലുള്ള ഒഴിവാണിത്.
വാക് ഇൻ ഇന്റർവ്യു
ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ ധനസഹായത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയില്‍ നടപ്പാക്കുന്ന പ്രോജക്ടിലെ പ്രോജക്‌ട് ടെക്നിക്കല്‍ സപ്പോട്ട് – I നിയമനം നടത്തുന്നു.
മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ലൈഫ് സയൻസില്‍ ബിരുദവും മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്.
അഭിമുഖം ഒക്ടോബർ 31 രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ബയോ 360 ലൈഫ് സയൻസസ് പാർക്ക്, തോന്നയ്ക്കല്‍, തിരുവനന്തപുരം – 695317 ല്‍ നടക്കും.
ഉദ്യോഗാർഥികള്‍ രാവിലെ ഒമ്ബത് മണിക്ക് റിപ്പോർട്ട് ചെയ്യണം. കൂടുതല്‍വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2996687.
സ്റ്റാഫ് നഴ്സ്
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് നിയമനത്തിന് അഭിമുഖം നടത്തും. പ്ലസ് ടു, ഗവ. അംഗീകൃത ജി എൻഎം കോഴ്സ്/ ബിഎസ് സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ അംഗീകാരവുമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം.
താല്‍പ്പര്യമുള്ള ഉദ്യോഗാർഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകർപ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാർഡുകളും സഹിതം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ഓഫീസില്‍ ഒക്ടോബർ 28ന് രാവിലെ 11ന് ഹാജരാകണം.
ഗസ്റ്റ് ലക്ചറർ
തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് ഒക്ടോബർ 29 രാവിലെ 11ന് അഭിമുഖം നടക്കും.
കൊമേഴ്സില്‍ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എംഎഡ്, നെറ്റ്/ പിഎച്ച്‌ഡി യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകർപ്പുകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം.
പിഎച്ച്‌ഡി, എംഫില്‍ യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളില്‍ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഫോണ്‍: 9847245617.
സെക്യൂരിറ്റി ഗാർഡ്
തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍ സെക്യൂരിറ്റി ഗാർഡിന്റെ നിയമനത്തിനായി ഒക്ടോബർ 31 രാവിലെ 10.30ന് കോളജ് ഓഫീസില്‍ അഭിമുഖം നടക്കും.
പ്രായപരിധി 30-55 വയസ്സ്. വിരമിച്ച സൈനികർക്ക് മുൻഗണന. താല്‍പ്പര്യമുള്ളവർ അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 0471 2304228.



