
തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ വിവിധ ഒഴിവുകളിലേക്ക് നിയമനത്തിന് സഹകരണ സർവീസ് പരീക്ഷ ബോർഡ് (KCSEB) വിജ്ഞാപനമിറക്കി.
സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവർ കെസിഎസ്‌ഇബി അപേക്ഷ ലിങ്ക് മുഖേന അപേക്ഷിക്കണം.
അവസാന തീയതി: നവംബർ 11.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
സഹകരണ വകുപ്പിന് കീഴില്‍ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 107.
സെക്രട്ടറി = 04
അസിസ്റ്റന്റ് സെക്രട്ടറി = 06
ജൂനിയർ ക്ലർക്ക് = 88
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ = 06
ഡാറ്റ എൻട്രി ഓപ്പറേറ്റർ = 04
ടൈപ്പിസ്റ്റ് = 01
പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
സെക്രട്ടറി
സഹകരണ ബാങ്കില്‍ അക്കൗണ്ടന്റായി ഏഴ് വർഷത്തെ പരിചയം + HDC&BM ബിരുദം. or സഹകരണ ബാങ്കില്‍ അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പരിചയം + കാർഷിക സർവകലാശാലയില്‍ നിന്ന് ബിഎസ്സി (സഹകരണം & ബാങ്കിംഗ്).
or ഫിനാൻസ് പ്രധാന വിഷയമായി ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം.
അസിസ്റ്റന്റ് സെക്രട്ടറി
അംഗീകൃത സർവകലാശാലയില്‍ നിന്ന് ഡിഗ്രി (എല്ലാ വിഷയത്തിലും 50% മാർക്കോടെ). സഹകരണ സ്ഥാപനങ്ങളിലെ ഹയർ ഡിപ്ലോമ (കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയൻ എച്ച്‌ഡിസി അല്ലെങ്കില്‍ എച്ച്‌ഡിസി & ബിഎം അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോർ കോപ്പറേറ്റീവ് ട്രെയിനിംഗ് (ഒരു വർഷത്തെ റെഗുലർ കോഴ്‌സ്) എച്ച്‌ഡിസി അല്ലെങ്കില്‍ എച്ച്‌ഡിസിഎം).
കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സബോർഡിനേറ്റ് പേഴ്സണല്‍ കോപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോപ്പറേറ്റീവ്‌സ്) അല്ലെങ്കില്‍ ബി.എസ്സി/എം.എസ്സി (കോപ്പറേറ്റീവ്‌സ് & ബാങ്കിംഗ്). or കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഓപ്ഷണലായതുമായ എല്ലാ വിഷയങ്ങളിലും 50% മാർക്കില്‍ കുറയാത്ത ബി.കോം ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
ജൂനിയർ ക്ലർക്ക്
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. കൂടെ സബോർഡിനേറ്റ് പേഴ്സണല്‍ കോപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ). കാസർഗോഡ് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാർത്ഥികള്‍ക്ക് കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ നടത്തുന്ന കോ-ഓപ്പറേറ്റീവ് ഡിപ്ലോമ കോഴ്സ് (GDC), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (JDC) എന്നിവയാണ് യോഗ്യതയായി ചോദിച്ചിട്ടുള്ളത്. കൂടാതെ, കോഓപ്പറേറ്റീവ് ഒരു ഓപ്ഷണല്‍ വിഷയമായി ബി.കോം ബിരുദം, അല്ലെങ്കില്‍ അംഗീകൃത സർവകലാശാലയില്‍ നിന്ന് ബിരുദം, സഹകരണ മേഖലയിലെ ഹയർ ഡിപ്ലോമ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്റെ HDC അല്ലെങ്കില്‍ HDC, BM, അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് (ഒരു വർഷത്തെ റെഗുലർ കോഴ്സ്) HDC അല്ലെങ്കില്‍ HDCM) അല്ലെങ്കില്‍ കേരള കാർഷിക സർവകലാശാലയില്‍ നിന്ന് ബി.എസ്സി (കോ-ഓപ്പറേറ്റീവ്‌സ് & ബാങ്കിംഗ്).
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ
എംസിഎ/ബി.ടെക്. (കമ്ബ്യൂട്ടർ സയൻസ് അല്ലെങ്കില്‍ ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷൻ അല്ലെങ്കില്‍ ഇൻഫർമേഷൻ ടെക്‌നോളജി) ഉള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ അല്ലെങ്കില്‍ തത്തുല്യ തസ്തികകളില്‍ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ
അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദം. കേരള/കേന്ദ്ര സർക്കാർ അംഗീകരിച്ച ഒരു സ്ഥാപനത്തില്‍ നിന്ന് ഡാറ്റാ എൻട്രി കോഴ്സ് പാസായതിന്റെ സർട്ടിഫിക്കറ്റ്. അംഗീകൃത സ്ഥാപനത്തില്‍ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ഒരു വർഷത്തെ എക്സ്പീരിയൻസ്.
ടൈപ്പിസ്റ്റ്
എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ തത്തുല്യം, കെജിടിഇ ഇംഗ്ലീഷ് & മലയാളം ടൈപ്പ്‌റൈറ്റിംഗ് (ലോവർ).
ശമ്പളം
സെക്രട്ടറി = 19000 – 46830 രൂപ വരെ
അസിസ്റ്റന്റ് സെക്രട്ടറി = 23,310-69,250 രൂപവരെ
ജൂനിയർ ക്ലർക്ക് = 18,300- 46,830 രൂപ വരെ
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ = 24,730- 68,810 രൂപ വരെ
ഡാറ്റ എൻട്രി ഓപ്പറേറ്റർ = 14,270 – 46,830 രൂപ വരെ
ടൈപ്പിസ്റ്റ് = 16,890 രൂപ – 43,660 രൂപ വരെ
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ ചുവടെ നല്‍കിയിട്ടുള്ള സഹകരണ സർവീസ് പരീക്ഷ ബോർഡ് വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം ആപ്ലിക്കേഷൻ ലിങ്ക് ഉപയോഗിച്ച് നേരിട്ട് അപേക്ഷ നല്‍കണം. 150 രൂപയാണ് അപേക്ഷ ഫീസ്. ഓരോ തസ്തികയിലേക്കുമുള്ള വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീർക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബർ 11 ആണ്.
വെബ്‌സൈറ്റ്: https://cseb.kerala.gov.in/



