
കൊച്ചി: സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ജോലി നേടാന്‍ അവസരം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിറ്റിപി ഓപ്പറേറ്റർ തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ്.
കരാർ നിയമനമാണ് നടക്കുന്നത്. താല്പര്യമുള്ളവർ സ്വയം തയ്യാറാക്കിയ അപേക്ഷ ഫോം നല്കി അപേക്ഷിക്കണം.
അവസാന തീയതി: ഒക്ടോബർ 10

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
സാംസ്കാരിക വകുപ്പിന് കീഴില്‍- ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഡിറ്റിപി ഓപ്പറേറ്റർ റിക്രൂട്ട്മെന്റ്.
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താല്‍ക്കാലിക നിയമനം.
പ്രായപരിധി
50 വയസ് വരെ പ്രായമുള്ളവർക്ക് അവസരം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,410 രൂപ കരാർ വേതനമായി ലഭിക്കും.
യോഗ്യത
എസ്.എസ്.എൽ.സിയും ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പ്രിന്റിംഗ് ടെക്നോളജിയിലെ ഡിപ്ലോമ/പ്രിന്റിംഗ് ടെക്നോളജിയിലെ ഏതെങ്കിലും വിഭാഗത്തിലെ കെ.ജി.ടി.ഇ/എം. ജി.ടി.ഇ (ലോവർ)/പ്രിന്റിംഗ് ടെക്നോളജിയിൽ വി.എച്ച്.എസ്.ഇ കോഴ്സും ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിറ്റിപി സര്‍ട്ടിഫിക്കറ്റും/ഡിസിഎ എന്നിവയിൽ ഏതിലെങ്കിലും ഒരു അംഗീകൃത സർട്ടിഫിക്കറ്റ്. പി.ജി.ഡി.സി.എ, മറ്റ് ഭാഷകളിലെ പ്രാവീണ്യം എന്നിവ അഭികാമ്യം.
തെരഞ്ഞെടുപ്പ്
അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവ നടത്തിയാണ് നിയമനം നടത്തുക.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായവർ വെള്ളപ്പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ ഫോം, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയന്‍സ് എന്നിവ ഉള്‍പ്പെടുത്തിയ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ (ഇമെയില്‍-ഫോണ്‍ നമ്ബര്‍ ഉള്‍പ്പെടുന്ന) എന്നിവ സഹിതം ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ എത്തിക്കണം.
വിലാസം: ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003.
അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 10.
വെബ്സൈറ്റ്: https://keralabhashainstitute.org/