
തിരുവനന്തപുരം: കേരള പി.എസ്.സി സംസ്ഥാനത്തെ വിവിധ കോളജുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയില്‍ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫിസിയോളജി, ബയോകെമിസ്ട്രി, ന്യൂറോളജി എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് ഒഴിവ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കാം.
അവസാന തീയതി: ഒക്ടോബർ 03

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
മെഡിക്കല്‍ എജ്യുക്കേഷൻ വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ വിവിധ കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസർ റിക്രൂട്ട്‌മെന്റ്. വിവിധ സാമുദായിക വിഭാഗക്കാർക്കായി നടത്തുന്ന സ്പെഷ്യല്‍ എൻസിഎ റിക്രൂട്ട്മെന്റാണിത്.
കാറ്റഗറി നമ്ബർ: 294/2025 മുതല്‍ 307/2025
Assistant Professor in Physiology (IV NCA-ST) – Kerala Police Department (Cat.No.294/2025)
Assistant Professor in Biochemistry (V NCA-ST) – Medical Education (Cat.No.295/2025)
Assistant Professor in Neurosurgery (IV NCA-OBC) – Medical Education (Cat.No.296/2025)
Assistant Professor in Radiodiagnosis (I NCA – LC/AI) – Medical Education (Cat.No.297/2025)
Assistant Professor in Radiodiagnosis (I NCA- Viswakarma) – Medical Education (Cat.No.298/2025)
Assistant Professor in Transfusion Medicine (Blood Bank) (IV NCA-SCCC )- Medical Education (Cat.No.299/2025)
Assistant Professor in Physical Medicine & Rehabilitation (II NCA-Hindu Nadar) – Medical Education (Cat.No.300/2025)
Assistant Professor in Transfusion Medicine (Blood Bank) (II NCA-Dheevara) – Medical Education (Cat.No.301/2025)
Assistant Professor in Surgical Gastroenterology (III NCA-LC/AI&OBC) – Medical Education (Cat.No.302&303/2025)
Assistant Professor in Neurology (I NCA-Hindu Nadar ) – Medical Education (Cat.No.304/2025)
Assistant Professor in Neurology (I NCA-SCCC ) – Medical Education (Cat.No.305/2025)
Assistant Professor in Genito Urinary Surgery (Urology) (III NCA-Hindu Nadar) – Medical Education (Cat.No.306/2025)
Assistant Professor in Neonatology (III NCA-SC ) – Medical Education (Cat.No.307/2025)
പ്രായപരിധി
22 മുതല്‍ 48 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02/01/1977-നും 01-01-2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
വിശദമായ യോഗ്യത വിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷൻ ചുവടെ നല്‍കുന്നു. അതത് ഒഴിവുകളില്‍ ക്ലിക് ചെയ്യുക.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്. അവസാന തീയതി: ഒക്ടോബർ 03
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/