സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സ്ഥിര ജോലി; 60,700 രൂപവരെ ശമ്പളം വാങ്ങാം; വേഗം അപേക്ഷിച്ചോളൂ

Spread the love

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. ട്രേഡ്‌സ്മാന്‍- ടൂള്‍ & ഡൈ മേയ്ക്കിങ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.

ആകെ മൂന്ന് ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ കേരള പിഎസ് സി മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

അവസാന തീയതി: സെപ്റ്റംബര്‍ 03

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക & ഒഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ട്രേഡ്‌സ്മാന്‍ – ടൂള്‍ & ഡൈ മേയ്ക്കിങ് റിക്രൂട്ട്‌മെന്റ്. സംസ്ഥാന തലത്തില്‍ ആകെ 03 ഒഴിവ്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപമുതല്‍ 60,700 രൂപവരെ ശമ്പളമായി ലഭിക്കും. കൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

അനുയോജ്യമായ ട്രേഡില്‍ ടിഎച്ച്‌എസ്‌എല്‍സി പരീക്ഷ വിജയിച്ചിരിക്കണം.

അല്ലെങ്കില്‍ എസ്‌എസ്‌എല്‍സി വിജയിക്കണം.

അനുയോജ്യമായ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് / അനുയോജ്യമായ ട്രേഡില്‍ കേരള ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ എഞ്ചിനീയറിങ് (KGCE) പരീക്ഷ പാസായിരിക്കണം/ അനുയോജ്യമായ ട്രേഡില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് (VHSE) കോഴ്‌സ് പാസായിരിക്കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ട്രേഡ്‌സ്മാന്‍ – ടൂള്‍ & ഡൈ മേയ്ക്കിങ് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച്‌ സംശയങ്ങള്‍ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/