
മികച്ച അവസരങ്ങൾ കാത്തിരിക്കുന്നവർക്ക് സുവർണാവസരം! ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്, ഫാര്‍മസിസ്റ്റ്, കംപ്യൂട്ടർ പ്രോഗ്രാമർ ഉൾപ്പെടെ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തസ്തികകളും, യോഗ്യതകളും;
ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്
വയനാട് തരിയോട് ഗ്രാമപഞ്ചായത്തിൽ ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഫെബ്രുവരി 28 നു ഉച്ചയ്ക്ക്. സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുമായി ഹാജരാവുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പെഷ്യൽ ക്ലാർക്ക്
തിരുവനന്തപുരം വികാസ് ഭവനിലെ സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്പെഷ്യൽ ക്ലാർക്കിന്റെ താൽക്കാലിക ഒഴിവ്. ആർമി/നേവി/എയർഫോഴ്സ് സേനാവിഭാഗങ്ങളിൽ നിന്ന് ക്ലാർക്ക് തസ്തികയിൽ വിരമിച്ച, കംപ്യൂട്ടർ പരിജ്ഞാനം ഉള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. പ്രായം: 50. ബയോഡേറ്റ മാർച്ച് 10 നകം ഇ–മെയിൽ ([email protected]) ചെയ്യുക. 0471-2303654.
ഫാര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍
കണ്ണൂർ പിണറായി കമ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ എല്‍എസ്ജിഡി പ്രോജക്ടിൽ ഫാര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ തസ്തികകളിൽ ഒരു വർഷ താൽക്കാലിക നിയമനം. അഭിമുഖം ഫെബ്രുവരി 28 നു 11ന്. പിഎസ്സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. 0490–2342710.
ട്രാൻസ്പ്ലാന്റ് കോഒാർഡിനേറ്റർ
കോട്ടയം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിൽ ട്രാൻസ്പ്ലാന്റ് കോഒാർഡിനേറ്ററുടെ ഒഴിവ്. അഭിമുഖം ഫെബ്രുവരി 27 ന്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. www.medicalcollegekottayam.org
കംപ്യൂട്ടർ പ്രോഗ്രാമർ
പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ കംപ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഫെബ്രുവരി 27 നു 10 ന്. www.gecskp.ac.in
ഫാർമസി ഇൻസ്പെക്ടർ
കേരള സംസ്ഥാന ഫാർമസി കൗൺസിൽ 8 ജില്ലകളിലേക്ക് പാർട് ടൈം ഫാർമസി ഇൻസ്പെക്ടർമാരെ നിയമിക്കുന്നു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലാണ് അവസരം. യോഗ്യത: ഫാർമസിയിൽ ബിരുദം/ഡിപ്ലോമ, കേരള സംസ്ഥാന ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ, ജോലിപരിചയം. ഫെബ്രുവരി 28 നകം അപേക്ഷിക്കുക. വിലാസം: പ്രസിഡന്റ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക് ഹെൽത്ത് ലാബ് കോമ്പൗണ്ട്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം– 695 035.