video
play-sharp-fill

കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം! നല്ല ശമ്പളം, അതും സ്വന്തം ജില്ലയില്‍! അപേക്ഷിക്കാൻ ഇനി വൈകരുത്; അവസാന തീയതി മാർച്ച്‌ 9; വിശദ വിവരങ്ങള്‍ ഇതാ

കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം! നല്ല ശമ്പളം, അതും സ്വന്തം ജില്ലയില്‍! അപേക്ഷിക്കാൻ ഇനി വൈകരുത്; അവസാന തീയതി മാർച്ച്‌ 9; വിശദ വിവരങ്ങള്‍ ഇതാ

Spread the love

കേരള സർക്കാരിന് കീഴിലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം.

വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ ജോലി ചെയ്യാനാണ് അവസരം. കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് ഇപ്പോള്‍ ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവൈഡർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മാർച്ച്‌ 9 ആണ് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവൈഡർ തസ്തികയില്‍ 500 ഒഴിവുകളാണുള്ളത്. കാസർഗോഡ് – 20, കണ്ണൂർ – 41, വയനാട് – 13, കോഴിക്കോട് – 39, മലപ്പുറം – 53, പാലക്കാട് – 45, തൃശൂർ – 46, എറണാകുളം – 46, ഇടുക്കി – 24, കോട്ടയം – 36, ആലപ്പുഴ – 37, പത്തനംതിട്ട – 26, കൊല്ലം – 34, തിരുവനന്തപുരം – 37 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ ഒഴിവുകള്‍. അംഗീകൃത സർവകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ റെഗുലർ ഫുള്‍ടൈം ബി ടെക്/എംബിഎ. റെഗുലർ സ്കീം പ്രകാരമുള്ള കോഴ്സുകള്‍ പൂർത്തിയാക്കിയവർ മാത്രം അപേക്ഷിക്കുക. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ അപേക്ഷ നിരസിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണ്‍റിസർവ്ഡ്, ഒബിസി വിഭാഗങ്ങള്‍ക്ക് 200 രൂപയും എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് നെറ്റ്ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച്‌ ഫീസ് അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്. 35 വയസാണ് പ്രായപരിധി. ശമ്ബളം 23,000 രൂപ. നിയമനം താത്ക്കാലികമാണ്.

അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബ്‌സൈറ്റായ https://kpesrb.kerala.gov.in/ പരിശോധിക്കുക
കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് (KPESRB) നോട്ടിഫിക്കേഷൻ പാനലിലെ KPESRB റിക്രൂട്ട്‌മെന്റ് 2025 നോട്ടിഫിക്കേഷന്റെ ലിങ്ക് തുറക്കുക.
യോഗ്യത പരിശോധിച്ച ശേഷം സൈൻ അപ്പ് ചെയ്യുക
അപേക്ഷാ പൂർത്തിയാക്കുക
ഫീസ് അടച്ച ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യുക
ഭാവിയിലെ റഫറൻസുകള്‍ക്കും മറ്റുമായി അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.