ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുർവേദ നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ ഒന്നിനും രണ്ടിനും കോട്ടയം ജില്ലാ പിഎസ്സി ഓഫീസില്‍ അഭിമുഖം നടത്തുന്നു
സ്വന്തം ലേഖിക
കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദം-കാറ്റഗറി നമ്പർ ; 537/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ രാവിലെ 9.30 മുതല്‍ കോട്ടയം ജില്ലാ പിഎസ്സി ഓഫീസില്‍ അഭിമുഖം നടത്തും. ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പിഎസ്സി ഓഫീസുമായി ബന്ധപ്പെടണം.
Third Eye News Live
0