video
play-sharp-fill

‘നിയമന ഉത്തരവ് വന്നതല്ലേ, ജോലിക്ക് പോയേക്കാം…! 97–ാം വയസ്സിൽ ജോലിക്കുള്ള നിയമന ഉത്തരവ് ലഭിച്ച് കുടമാളൂർ സ്വദേശിനി സാറാമ്മ ഫിലിപ്; വിശദീകരണവുമായി ലൈഫ് ഇൻഷുറൻസ് കമ്പനി

Spread the love

കോട്ടയം: അബദ്ധത്തിലാണെങ്കിലും പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ നിന്നു 97–ാം വയസ്സിൽ ജോലിക്കുള്ള നിയമന ഉത്തരവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു കുടമാളൂർ പുളിഞ്ചുവട് പുന്നപ്പറമ്പിൽ സാറാമ്മ ഫിലിപ്.

റജിസ്റ്റേഡ് കത്തായാണ് നിയമന ഉത്തരവ് ലഭിച്ചത്. പ്രാദേശിക ബിസിനസ് പ്രമോട്ടറെന്ന തസ്തികയിലാണു നിയമനം.

പ്രവർത്തന മികവു കാണിച്ചാൽ സ്ഥിരംജോലി നൽകാമെന്ന വാഗ്ദാനവുമുണ്ട്. ഒളശ്ശ സിഎംഎസ് എൽപി സ്കൂളിൽ അധ്യാപികയായിരുന്ന സാറാമ്മ 1983ൽ വിരമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തു കിട്ടിയപ്പോൾ സാറാമ്മ ആദ്യം ചിരിച്ചു. പിന്നെപ്പറഞ്ഞു: ‘നിയമന ഉത്തരവ് വന്നതല്ലേ, ജോലിക്കു പോയേക്കാം…’

ഈ പ്രദേശത്ത് ഇൻഷുറൻസ് കമ്പനി പുതിയ ബ്രാഞ്ച് ആരംഭിക്കുന്നുണ്ട്. അതിലേക്കായി പ്രമോട്ടർമാരെ നിയമിക്കുന്നുണ്ട്. മറ്റേതോ ഉദ്യോഗാർഥിക്കു കത്തയച്ചപ്പോൾ മാറിപ്പോയെന്നാണ് കമ്പനി അധികൃതർ നൽകിയ വിശദീകരണമെന്ന് സാറാമ്മ പറഞ്ഞു.