പത്താം ക്ലാസ് യോഗ്യത ഉണ്ടോ;ഇന്റലിജൻസ് ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്റ് ആവാം

Spread the love

ഇന്റലിജൻസ് ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യുട്ടീവ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പത്താംക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. രാജ്യത്ത് വിവിധ കേന്ദ്രങ്ങളിലുള്ള 37 സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായി നിലവിൽ 4987 ഒഴിവാണുള്ളത്. ഇതിൽ 334 ഒഴിവ് തിരുവനന്തപുരം ബ്യൂറോയിലാണ്.

ശമ്പളം: 21,700-69,100 രൂപ. കൂടാതെ, മറ്റ് അലവൻസുകളും.

വിദ്യാഭ്യാസയോഗ്യത: വിജയം/തത്തുല്യം. അപേ ക്ഷിക്കുന്ന സംസ്ഥാനത്തെ താമസക്കാരനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ഡോമിസൈൽ സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷിക്കുന്നത് ഏത് സംസ്ഥാനത്തെ ബ്യൂറോയിലേക്കാണോ ആ സംസ്ഥാനത്തെ പ്രാദേ ശികഭാഷ (തിരുവനന്തപുരത്തേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം) അറിഞ്ഞിരിക്കണം. ഇന്റലിജൻസ് വർക്കിൽ ഫീൽഡ് എക്സ്‌പീരിയൻ സുള്ളവർക്ക് മുൻഗണന ലഭിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല.

അഖിലേന്ത്യാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പായതിനാൽ, അപേക്ഷകർ രാജ്യത്തെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം

പ്രായം: 2025 ഓഗസ്റ്റ് 17-ന് 18-27 വയസ്സ്. ഉയർന്ന പ്രായപ രിധിയിൽ എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർ ഷത്തെയും ഇളവുണ്ട്. കായികതാരങ്ങൾക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്. വിധവ കൾക്കും പുനർവിവാഹിതരാവാ ത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (ഒബിസി-38, എസ്‌സി, എസ്‌ടി-40) അപേക്ഷിക്കാം. വിമുക്തഭടന്മാർക്കും നിയമാ നുസൃത ഇളവ് ലഭിക്കും.

ഫീസ്: വനിതകൾക്കും എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും 550 രൂപയും മറ്റുള്ള വർക്ക് 650 രൂപയുമാണ് ഫീസ്. ഓൺലൈനായും എസ്ബിഐ ചലാൻ മുഖേനയും ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളി ലായി പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തിയാവും തിരഞ്ഞെ ടുപ്പ്. ഒന്നാംഘട്ടത്തിലുള്ള പരീക്ഷ ഓൺലൈനായി ഒബ്ജക്ടീവ് മാതൃകയിലും രണ്ടാംഘട്ടത്തിലേത് വിവരണാത്മക എഴുത്തുപരീക്ഷയുമായിരിക്കും. രണ്ട് ഘട്ടങ്ങൾക്കും ഒരു മണിക്കൂർ വീതമായിരിക്കും സമയം.

പരീക്ഷയുടെ വിഷയങ്ങൾ, മാർക്ക്, സമയം തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പമുള്ള പട്ടിക കാണുക. ഒന്നാംഘട്ട പരീക്ഷ യിൽ തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ഒന്നാംഘട്ട പരീക്ഷയിൽ ജനറൽ/ഇഡബ്ല്യുഎസ്-30, ഒബിസി-28, എസ്‌സി, എസ്ട‌ി-25 എന്നിങ്ങനെ യായിരിക്കും കട്ട് ഓഫ് മാർക്ക്. ഒഴി വുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പേരെയാണ് രണ്ടാംഘട്ട പരീക്ഷ യിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക.

പരീക്ഷാകേന്ദ്രങ്ങൾ: അപേക്ഷകർക്ക് അഞ്ച് പരീക്ഷാകേന്ദ്രങ്ങൾ വരെ തിരഞ്ഞെടുക്കാം. പിന്നീട് മാറ്റാനാവില്ല.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവ രങ്ങൾക്കും അപേക്ഷിക്കുന്നതിനും ചുവടെ നൽകിയിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 17