
കോട്ടയം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ കോട്ടയം സ്വദേശിനിയായ യുവതി പിടിയിൽ.
തിരുവനന്തപുരം മങ്ങാട്ടുകോണത്ത് താമസിക്കുന്ന കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടിൽ ഐറിൻ എൽസ കുര്യൻ (25)ആണ് പിടിയിലായിരിക്കുന്നത്.
കട്ടപ്പന സ്വദേശിയുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യു കെയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഇയാളിൽ നിന്ന് യുവതി 10 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ തിരുവനന്തപുരത്തുനിന്ന് വിദഗ്ദമായി പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
എസ് ഐമാരായ എബി ജോർജ് , സുബിൻ, എ എസ് ഐ ടെസ്ഡി മോൾ , സിപിഒ ബിബിന, രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.