play-sharp-fill
യു.എ.ഇയിലെ ചോക്ലേറ്റ് കമ്പനിയില്‍ പാക്കിംഗ് ജോലി; വിസ വാഗ്ദാനം നല്‍കി പണം തട്ടിയത് നൂറോളം പേരില്‍ നിന്ന്; ആലപ്പുഴ സ്വദേശിനിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്ത് പോലീസ്

യു.എ.ഇയിലെ ചോക്ലേറ്റ് കമ്പനിയില്‍ പാക്കിംഗ് ജോലി; വിസ വാഗ്ദാനം നല്‍കി പണം തട്ടിയത് നൂറോളം പേരില്‍ നിന്ന്; ആലപ്പുഴ സ്വദേശിനിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്ത് പോലീസ്

സ്വന്തം ലേഖിക

ആലപ്പുഴ: വിസ വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ ഒരു യുവതി കൂടി അറസ്റ്റില്‍.

പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കരൂര്‍ നടുവിലെ മഠത്തില്‍ പറമ്പില്‍ വിഷ്ണുവിൻ്റെ ഭാര്യ ഹരിത (അമ്മു -24) ആണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറോളം പേരില്‍ നിന്ന് വിസ വാഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് കേസ്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് കൊടുത്തിരുന്നതു പ്രകാരം യു.എ.ഇയില്‍ നിന്നും നെടുമ്പാശേരി വിമാനതാവളത്തില്‍ എത്തിയ യുവതിയെ വിമാന താവള സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവെക്കുകയായിരുന്നു. വിവരം അറിഞ്ഞ് പുന്നപ്ര പൊലീസ് എത്തി യുവതിയെ അറസ്റ്റു ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍സ് ചെയ്തു. കേസില്‍ കഴിഞ്ഞ നവംബര്‍ 14 ന് പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ശരവണഭവനില്‍ രാജി മോള്‍ (38)നെ പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാൻഡിലാണ്.

രാജി മോളുടെ സഹോദരന്‍ വിഷ്ണുവിൻ്റെ ഭാര്യയാണ് ഹരിത. ഹരിതയും ഭര്‍ത്താവ് വിഷ്ണുവും, ഹരിതയുടെ സഹോദരന്‍ നന്ദുവും കേസിലെ പ്രതികളാണ്. നന്ദു ആണ് യു.എ.ഇയിലെ ചോക്ലേറ്റ് കമ്പനിയിലെ ജീവനക്കാരനാണെന്നും കമ്പനിയില്‍ പാക്കിംഗിന് ആളെ ആവശ്യം ഉണ്ടെന്നും പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചത്.

വിഷ്ണുവിനേയും, നന്ദുവിനേയും ഇനി പിടികൂടാനുണ്ട്. 6500 രൂപ വീതം 100 ഓളം പേരില്‍ നിന്നു വാങ്ങുകയും, കുറച്ചു പേരെ വിസിറ്റിംഗ് വിസയില്‍ യു.എ.ഇ യിലേക്ക് ഇവര്‍ അയക്കുകയും ചെയ്തിരുന്നു.

അവിടെ ചെന്നപ്പോഴാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായതായി മനസിലായത്. കുറച്ചു പേരെ മലയാളി സമാജം പ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടില്‍ എത്തിച്ചിരുന്നു. ഇനിയും 6 ഓളം പേര്‍ ആഹാരവും, താമസസ്ഥലവും ഇല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നാണ് വിവരം.

യു. എ. ഇ യില്‍ എത്തിയവര്‍ ഇങ്ങനെ ഒരു കമ്പനി ഇവിടില്ലെന്നും തട്ടിപ്പിന് ഇരയായെന്നുമുള്ള വിവരം നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രാജി മോളുടെ പുന്നപ്രയിലെ വീട്ടിലെത്തി ബഹളം ഉണ്ടാക്കിയപ്പോഴാണ് പുന്നപ്ര പൊലീസ് കേസെടുത്ത് ഇവരെ അറസ്റ്റു ചെയ്തത്.

ഹരിപ്പാട്, എടത്വ, ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത് തുടങ്ങിയ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ സമാനമായ കേസുളു ണ്ടെന്നും അന്വേഷണം നടന്നു വരുകയാണെന്നും പൊലീസ് പറഞ്ഞു.