വിദേശ ജോലി വാഗ്ദാനം ചെയ്ത് തലയാഴം സ്വദേശികളായ ദമ്പതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി വൈക്കം പോലീസിൻ്റെ പിടിയിൽ

Spread the love

വൈക്കം: വിദേശ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്നും നാലു ലക്ഷത്തി എൺപതിനായിരം രൂപ തട്ടിയെടൂത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ വട്ട്യറ ഭാഗത്ത് വേളാരി വിളയിൽ വീട്ടിൽ ജോൺ ക്രിസ്റ്റഫർ (45) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും, സുഹൃത്തും ചേർന്ന് 2024 ഫെബ്രുവരി മാസം മുതൽ പലതവണകളിലായി തലയാഴം സ്വദേശികളായ ദമ്പതികൾക്ക് വിദേശരാജ്യമായ നോർവേയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ അക്കൗണ്ടിൽ നിന്നും പലതവണകളിലായി നാലു ലക്ഷത്തി എൺപതിനായിരം രൂപ ജോൺ ക്രിസ്റ്റഫറുടെ അക്കൗണ്ടിലേക്ക് അയച്ചു മേടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ദമ്പതികൾക്ക് ജോലി നൽകാതെയും, പണം തിരികെ നൽകാതെയും ഇവരേ കബളിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ സുകേഷ്.എസ്, എസ്.ഐ കുര്യൻ മാത്യു, സി.പി.ഒ രാജേഷ് പി.ആർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.