ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം; യുവാക്കളിൽ നിന്ന് തട്ടിയെടുത്തത് പത്ത് ലക്ഷത്തോളം രൂപ; പ്രതി പിടിയില്‍

Spread the love

കുന്നംകുളം: ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

കൈപ്പറമ്പ് എടക്കളത്തൂർ കിഴക്കുമുറി പ്രബിനെ (34) യാണ് എസ്.എച്ച്‌.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചൊവ്വന്നൂർ, കടവല്ലൂർ ഭാഗങ്ങളിലുള്ള പത്ത് പേരാണ് തട്ടിപ്പിന് ഇരയായത്.

വനംവകുപ്പില്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇടനിലക്കാർ മുഖേനെ ഇയാള്‍ ചെറുപ്പക്കാരെ സ്വാധീനിച്ചത്. വനംവകുപ്പ് ജീവനക്കാരനാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജരേഖകളുമുണ്ടാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാളയാർ റെയ്ഞ്ചിലാണ് ജോലി ചെയ്യുന്നതെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. തൃശ്ശൂർ കളക്ടറേറ്റില്‍ കോടതിയുടെ സമീപത്ത് വെച്ചാണ് 60,000 രൂപ മുതല്‍ ഒന്നര ലക്ഷം വരെ ചെറുപ്പക്കാരില്‍ നിന്ന് വാങ്ങിയത്.

ജോലിയില്‍ പ്രവേശിക്കാമെന്ന് പറഞ്ഞ തീയതികള്‍ മാറ്റിപ്പറയാൻ തുടങ്ങിയതോടെയാണ് സംശയം തോന്നിയത്. പിന്നീട് യുവാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വാളയാർ റെയ്ഞ്ചില്‍ ഇങ്ങനെയൊരു ഉദ്യോഗസ്ഥൻ ഇല്ലെന്ന് കണ്ടെത്തി. ഇയാളുടെ കൂട്ടാളികളായ രണ്ടുപേരെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്.