video
play-sharp-fill

ചികിത്സാ ഇളവ് നൽകിയതായി കാണിച്ച് കൃത്രിമ രേഖയുണ്ടാക്കി ആശുപത്രിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു;  ജീവനക്കാരി അറസ്റ്റിൽ

ചികിത്സാ ഇളവ് നൽകിയതായി കാണിച്ച് കൃത്രിമ രേഖയുണ്ടാക്കി ആശുപത്രിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു; ജീവനക്കാരി അറസ്റ്റിൽ

Spread the love

ആലപ്പുഴ: തത്തംപള്ളി സഹൃദയ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലിനോക്കി വരവെ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.

ആലപ്പുഴ തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെ സി(44) നെയാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്നും ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയശേഷം രോഗികൾക്ക് ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ചുള്ള കൃത്രിമ രേഖയുണ്ടാക്കി ആശുപത്രി അധികൃതരെ കാണിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ നോർത്ത് പോലീസ് എസ് ഐ ജേക്കബ്, എസ് ഐ ദേവിക, എഎസ്ഐ ജയസുധ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.