വിദേശ രാജ്യങ്ങളിലെ കപ്പലുകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് ; പ്രതിയെ പോലീസ് പിടികൂടി

Spread the love

ആലപ്പുഴ: വിദേശ രാജ്യങ്ങളിലെ കപ്പലുകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കേരള പൊലീസ് പിടികൂടി.

video
play-sharp-fill

മഹാരാഷ്ട്ര നാസിക്കിലെ ശ്രീറാംപൂര്‍ സ്വദേശിയായ അനില്‍ ഭഗവാൻ പഗാരെയാണ് ആലപ്പുഴ രാമങ്കരി പൊലീസിന്‍റെ പിടിയിലായത്. നാസിക്കില്‍ ഗ്ലോബല്‍ മൊബിലിറ്റി എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാള്‍. വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് വിവിധ ജോലികള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞ് പ്രതി നിരവധി യുവാക്കളില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് രാമങ്കരി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അനില്‍ ഭഗവാൻ പഗാരെക്കെതിരെ പൊലീസ് കേസെടുത്തത്. അന്വേഷണത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ നാസിക്കിലെ ശ്രീറാംപൂരിനടുത്തുള്ള പൊങ്കല്‍വസ്തി എന്ന സ്ഥലത്ത് വെച്ചാണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. 2019-20 കാലഘട്ടത്തില്‍ ഗോവയിലെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് അനിലെന്ന് പൊലീസ് പറഞ്ഞു. അമ്ബലപ്പുഴ ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരം രാമങ്കരി ഇൻസ്പെക്ടർ പ്രദീപ് ജെ, സബ് ഇൻസ്പെക്ടർ ഷൈലകുമാർ, എഎസ്‌ഐമാരായ പ്രേംജിത്ത്, റിജോ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group