play-sharp-fill
ജോലി വാഗ്ദാനം നൽകി 21 ലക്ഷം രൂപ തട്ടിയെടുത്ത് പൊലീസുകാരൻ ; പണം തിരികെ ചോദിച്ചപ്പോൾ ക്രൂര മർദ്ദനം, പരാതി നൽകി യുവാവ്

ജോലി വാഗ്ദാനം നൽകി 21 ലക്ഷം രൂപ തട്ടിയെടുത്ത് പൊലീസുകാരൻ ; പണം തിരികെ ചോദിച്ചപ്പോൾ ക്രൂര മർദ്ദനം, പരാതി നൽകി യുവാവ്

 

തൃശൂർ:  മാളയില്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ  യുവാവിനെ മർദിച്ച  പൊലീസുകാരനെതിരെ പരാതി. പണം തിരികെ ചോദിച്ചതിനാണ് യുവാവിനെ പോലീസ് മർദ്ദിച്ചത്.

മാള അഷ്ടമിച്ചിറ സ്വദേശിയായ കെ.പി.രാഹുലാണ് പൊലീസുകാരനെതിരെ പരാതി നൽകിയത്.സംഭവത്തിൽ യുവതിയാണ് മാള പോലീസ്വിനോദിനെതിരെ കേസ് കൊടുത്തത്.മർദ്ദനമേറ്റ യുവാവിനെ തൃശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രാഹുലിന്‍റെ ഭാര്യയ്ക്ക് സ്വകാര്യ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് അടുത്ത ബന്ധുവായ വിനോദ് ഇരുപത്തിയൊന്നര ലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ട് വർഷം മുന്പായിരുന്നു പണം നൽകിയത്. പണം കൊടുത്ത് കുറേയായിട്ടും യാതൊരു മാറ്റം. ഉണ്ടായില്ല. ഇതേ തുടർന്നാണ് രാഹുൽ വിനോദിനോട് പണം ആവശ്യപ്പെട്ടത്. ഇതോടെ കഴിഞ്ഞ ശനിയാഴ്ച്ച രാഹുലിനെ റീട്ടിലേക്ക് വിളിച്ച് വരുത്തി ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.  അക്കൗണ്ട് മുഖേനയാണ് പണം നൽകിയതെന്നും രാഹുൽ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദനറ്റേ രാഹുലിന്റെ കൈവിരലിനു ക്ഷതമേറ്റുണ്ട്. സംഭവത്തെ തുടർന്ന് ആളൂർ പോലീസ് കെടുത്തുമുണ്ട്. പരാതിയെ മുൻ നിർത്തി വിശദമായ അന്വേഷണത്തിന് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.