
പൊൻകുന്നം : എലിക്കുളം പഞ്ചായത്ത് വികസന കോൺക്ലേവിന്റെ ഭാഗമായി പാമ്പാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് 30-ന് മെഗാ തൊഴിൽമേള നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇളങ്ങുളം സെയ്ന്റ് മേരീസ് പള്ളി പാരീഷ്ഹാളിൽ രാവിലെ 10-ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രോംസാഗർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് അധ്യക്ഷതവഹിക്കും.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും. ക്യുആർ കോഡ് മുഖേനയും ഗൂഗിൾഫോം മുഖേനയും മുൻകൂട്ടി രജിസ്റ്റർചെയ്യാം. കൂടാതെ വ്യാഴാഴ്ച നടക്കുന്ന സ്പോട്ട് രജിസ്ട്രേഷനിലൂടെയും പങ്കെടുക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
31-ന് 10-ന് ഇളങ്ങുളം പള്ളി പാരീഷ്ഹാളിൽ വികസനസദസ്സ് നടത്തും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണസമിതിയംഗം കെ.രാജേഷ് മുഖ്യപ്രഭാഷണം നടത്തും.
നവംബർ ഒന്നിന് 10.30-ന് കൂരാലിയിൽ വികസന കോൺക്ലേവിന്റെ സമാപനസദസ്സ്. സാംസ്‌കാരിക ഘോഷയാത്രയുണ്ട്. രണ്ടിന് 10.30-ന് ഉരുളികുന്നത്ത് ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ബഡ്‌സ് സ്‌കൂൾ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ്, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, വികസന കോൺക്ലേവ് കൺവീനർ എസ്.ഷാജി, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവർ പങ്കെടുത്തു.



