കോട്ടയത്ത് നാളെ(13 /06/ 2025 ) മഹാ തൊഴിൽമേള;വിവിധ കമ്പനികളിലെ നൂറിലധികം ഒഴിവുകളിലേക്കാണ് നിയമനം;രണ്ട് ദിവസങ്ങളിലായി വോക് ഇൻ ഇന്റർവ്യൂകളും

Spread the love

കോട്ടയം:ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ മഹാ തൊഴിൽമേള സംഘടിപ്പിക്കുന്നു.
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ ലിമിറ്റഡ്, ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് എന്നീ കമ്പനികളിലെ നൂറിലധികം ഒഴിവുകളിലേക്കാണ് നിയമനം.
ജൂൺ 13 രാവിലെ 10 ന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.

video
play-sharp-fill

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 250 രൂപ മുടക്കി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്തും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് 0481-2563451/2560413

ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലേക്ക് ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. ജൂണ്‍ 20 രാവിലെ 11ന് കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വച്ച് വോക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഉപജീവന പദ്ധതികള്‍ കൈകാര്യം ചെയ്തുള്ള പരിചയവും ടൂവീലര്‍ ഡ്രൈവിംഗ് ലൈസന്‍സുമാണ് യോഗ്യത. 35 വയസ്സില്‍ കവിയരുത്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും അഭിമുഖത്തിന് ഹാജരാക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0481-2566823