500ലധികം തൊഴിലവസരങ്ങളുമായി തൊഴിൽമേള; പാലാ നഗരസഭയിലും മുണ്ടക്കയം ഗ്രാമപഞ്ചായത്തിലും വിജ്ഞാനകേരളം തൊഴില്‍മേള ഇന്ന്(14/ 10 / 2025 )

Spread the love

കോട്ടയം: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭയുടെയും മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഒക്ടോബര്‍ 14 ഇന്ന് തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നു.

കുടുംബശ്രീ ജില്ലാ മിഷനും നിര്‍മാണ്‍ ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 10ന് പാലാ നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന തൊഴില്‍മേളയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വഹിക്കും. തൊഴില്‍മേളയില്‍ ഇരുപതോളം പ്രമുഖ തൊഴിലുടമകള്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളില്‍ നടക്കുന്ന തൊഴില്‍മേളയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിര്‍വഹിക്കും. 25ലധികം തൊഴില്‍ദാതാക്കള്‍ പങ്കെടുക്കുന്ന മേളയില്‍ ഏകദേശം 500ലധികം ഒഴിവുകളാണ് ഉള്ളത്.

ഉദ്യോഗാര്‍ഥികള്‍ രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷനിനായി എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും സഹിതം എത്തണം.