play-sharp-fill
വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 26 ന് മലയാലപ്പുഴ മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ക്യാമ്പസ്സില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു; എല്ലാ പഞ്ചായത്തിലും സെപ്റ്റംബര്‍ 23, 24 തീയ്യതികളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും; ഡി ഡബ്ല്യൂ എം എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും ജോബ് ഫെയറില്‍ പങ്കെടുക്കുന്ന കമ്പനിയിൽ ജോലിക്കായി അപേക്ഷിച്ചവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം; കൂടുതൽ വിവരങ്ങൾ അറിയാം…

വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 26 ന് മലയാലപ്പുഴ മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ക്യാമ്പസ്സില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു; എല്ലാ പഞ്ചായത്തിലും സെപ്റ്റംബര്‍ 23, 24 തീയ്യതികളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും; ഡി ഡബ്ല്യൂ എം എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും ജോബ് ഫെയറില്‍ പങ്കെടുക്കുന്ന കമ്പനിയിൽ ജോലിക്കായി അപേക്ഷിച്ചവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം; കൂടുതൽ വിവരങ്ങൾ അറിയാം…

പത്തനംതിട്ട: ജില്ലയിലെ എല്ലാ പഞ്ചായത്തിലും സെപ്റ്റംബര്‍ 23, 24 തീയ്യതികളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും. വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 26 ന് മലയാലപ്പുഴ മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ക്യാമ്പസ്സില്‍ വെച്ച് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.

മുപ്പതിനായിരത്തിലേറേ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഫെയറില്‍ അറുപതിലേറേ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു, ഐറ്റിഐ, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്കായിട്ടാണ് ഈ തൊഴിൽമേള വഴി തൊഴിലവസരം സാധ്യമാക്കിയിട്ടുള്ളത്.

എഞ്ചിനീയറിങ്ങ്, നേഴ്സിങ്ങ്, ഒപ്റ്റൊമെട്രി തുടങ്ങിയ പ്രൊഫഷണല്‍ തൊഴിലവസരങ്ങളും ജോബ് ഫെയറില്‍ ലഭ്യമാണ്. ഡി ഡബ്ല്യൂ എം എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും കുറഞ്ഞത് അപേക്ഷിക്കുകയും ചെയ്തവര്‍ക്കാണ് തൊഴിൽമേളയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

• സെപ്റ്റംബര്‍ 23, 24 തീയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്ത് ഓഫീസിലും തൊഴിലന്വേഷകര്‍ക്ക് DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനും, അവര്‍ക്ക് അനുയോജ്യമായ ഏതെങ്കിലും കമ്പനിയുടെ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുമുള്ള ഹെല്‍പ്പ് ഡെസ്‍കുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

സി ഡി എസ്, എ ഡി എസ്, കമ്മ്യൂണിറ്റി അംബാസ്സഡര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ്പ് ഡെസ്‍കുകള്‍ എല്ലാ തൊഴിലന്വേഷകര്‍ക്കും അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിന് വേണ്ട സഹായം നല്‍കും.

• ഇതു കൂടാതെ, ജില്ലയിലെ അഞ്ച് ജോബ് സ്റ്റേഷനുകളിലും ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ജോബ്സ്റ്റേഷൻ സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്യുക.

തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500,

ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495,

കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496,

റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499,

അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.