video
play-sharp-fill
Kottayam
ജോലിയൊന്നും ആയില്ലേ എന്ന ചോദ്യം കേട്ട് മടുത്തോ..? എങ്കിൽ നിങ്ങൾക്കിതാ സുവർണാവസരം; കോട്ടയത്തും തിരുവനന്തപുരത്തും സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു; തിരുവനന്തപുരത്ത് നവംബർ21നും 30നും കോട്ടയത്ത് നവംബർ22നും തൊഴിൽമേള നടക്കും; പത്താം ക്ലാസ്സ് മുതൽ പിജി വരെ യോ​ഗ്യതയുള്ളവർക്ക് പങ്കെടുക്കാം; അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് നിയമനം

ജോലിയൊന്നും ആയില്ലേ എന്ന ചോദ്യം കേട്ട് മടുത്തോ..? എങ്കിൽ നിങ്ങൾക്കിതാ സുവർണാവസരം; കോട്ടയത്തും തിരുവനന്തപുരത്തും സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു; തിരുവനന്തപുരത്ത് നവംബർ21നും 30നും കോട്ടയത്ത് നവംബർ22നും തൊഴിൽമേള നടക്കും; പത്താം ക്ലാസ്സ് മുതൽ പിജി വരെ യോ​ഗ്യതയുള്ളവർക്ക് പങ്കെടുക്കാം; അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് നിയമനം

Spread the love

ഇതുവരെ ജോലിയൊന്നും ആയില്ലേ എന്ന ചോദ്യം കേട്ട് മനസ്സുമടുത്തോ..? എങ്കിൽ നിങ്ങൾക്കിതാ സുവർണാവസരം. നിങ്ങളുടെ യോ​ഗ്യത പത്താം ക്ലാസോ, പിജിയോ, ഡിപ്ലോമയോ ആണോ ? എങ്കിൽ നിർങ്ങളെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങൾ. തിരുവനന്തപുരത്ത് നവംബർ 21 നും 30 നും കോട്ടയത്ത് നവംബർ 22 നുമാണ് തൊഴിൽമേള സംഘടിപ്പിക്കുന്നു. അഞ്ഞൂറിലധികം ഒഴിവുകളിലേക്കാണ് നിയമനം.

തിരുവന്തപുരത്ത് സ്വകാര്യ സ്ഥാപനവുമായി ചേർന്ന് ദേശീയ തൊഴിൽ സേവന കേന്ദ്രം നവംബർ 21 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. പട്ടികജാതി/വർഗക്കാർക്കാണ് അവസരം. നവംബർ 20 നകം ഗൂഗിൾ ലിങ്കിൽ (https://forms.gle/SMLwZtzMB5EmQGJ3A) റജിസ്റ്റർ ചെയ്യണം.

ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നവംബർ 21 നു 10 മണിക്ക് തിരുവനന്തപുരം തൈക്കാട് നാഷനൽ കരിയർ സർവീസ് സെന്റർ ഫോർ എസ്‌സി/എസ്ടി ഓഫീസിൽ ഹാജരാവണം. 0471–2332113. ഫെയ്സ്ബുക് പേജ്: NATIONAL CAREER SERVICE CENTRE FOR SC/ST’s Trivandrum.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

∙മോഡൽ കരിയർ സെന്ററും തിരുവനന്തപുരം ടെക്നോപാർക്ക് സെന്ററുമായി ചേർന്ന് നവംബർ 30 ന് സൗജന്യ തൊഴിൽമേള നടത്തുന്നു. ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, ബിടെക്, എംടെക്, എംബിഎ യോഗ്യതക്കാർക്കാണ് അവസരം. റജിസ്റ്റർ ചെയ്യാനും വിവരങ്ങൾക്കും: 0471-2304577.

എംജി സര്‍വകലാശാലാ എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോയിലെ മോഡല്‍ കരിയര്‍ സെന്‍ററിന്‍റെ നേതൃത്വത്തിൽ കോട്ടയത്ത് നവംബര്‍ 22നു തൊഴില്‍മേള നടത്തുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ അഞ്ഞൂറിലധികം ഒഴിവുകളിലേക്കാണു മേള.

പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതക്കാർക്കാണ് അവസരം. നവംബര്‍ 21നകം t.ly/KOTTAYAM എന്ന ലിങ്ക് വഴി റജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾ: www.facebook.com/MCCKTM , 0481-2731025, 94956 28626.