യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സങ്കല്‍പ് പദ്ധതിയുടെ തൊഴില്‍മേള മാര്‍ച്ച്‌ 13 ന്

Spread the love

സ്വന്തം ലേഖിക
കോട്ടയം : നൈപുണ്യ വികസന പരിശീലന കോഴ്‌സുകള്‍ പാസായവരടക്കമുള്ള യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ 13 ന് തൊഴില്‍ മേള നടത്തും.

video
play-sharp-fill

മേളയില്‍ തൊഴില്‍ ദാതാക്കളായി പങ്കെടുക്കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍, കമ്ബനികള്‍ എന്നിവയ്ക്ക് ഇന്ന് മുതല്‍ 26 വരെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച്‌ ഒന്ന് മുതല്‍ 10 വരെയും www.statejobportal.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447881901.
ഇമെയില്‍ [email protected]

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group