സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജോലി നേടാം;ഏഴ് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക ശമ്പളം; വേഗം അപേക്ഷിച്ചോളൂ

Spread the love

സൗത്ത് ഇന്ത്യന്‍ ബാങ്കിന് കീഴില്‍ രണ്ട് പോസ്റ്റുകളിലായി ജോലിയൊഴിവ്. ജൂനിയര്‍ ഓഫീസര്‍/ ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകള്‍. വിശദമായ യോഗ്യത വിവരങ്ങള്‍ ചുവടെ നല്‍കുന്നു. താല്‍പര്യമുള്ളവര്‍ അവസാന തീയതിക്ക് മുന്‍പായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

ജൂനിയര്‍ ഓഫീസര്‍ അവസാന തീയതി ഒക്ടോബര്‍ 15
സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് അവസാന തീയതി:ഒക്ടോബര്‍ 16

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജൂനിയര്‍ ഓഫീസര്‍/ ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് റിക്രൂട്ട്‌മെന്റ്.
ബെംഗളൂരു. ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലായാണ് നിയമനം നടക്കുക.

പ്രായപരിധി
ജൂനിയര്‍ ഓഫീസര്‍ = 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം.

സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് = 45 വയസിന് ചുവടെ പ്രായമുള്ളവര്‍ക്ക് അവസരം.
യോഗ്യത

ജൂനിയര്‍ ഓഫീസര്‍/ ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കൂടെ രണ്ടുവര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ഹിന്ദി/മറാത്തി ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്

ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഓപ്പറേഷന്‍സ് റിസര്‍ച്ച്/ മാത്തമാറ്റിക്സ്/ ബിസിനസ്/എന്‍ജിനിയറിങ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം.

ഏഴു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരായിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക നിയമമനുരിച്ച് ആകര്‍ഷകമായ ശമ്പളം അനുവദിക്കും. വാര്‍ഷിക ഇനത്തില്‍ 7.44 ലക്ഷം വരെ ലഭിക്കാം.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ലേറ്റസ്റ്റ് ഓപ്പണിങ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 15, 16 എന്നിങ്ങനെയാണ്.
അപേക്ഷ: https://recruit.southindianbank.bank.in/RDC/