യുഎസ് പ്രസിഡന്റ് ജോ ബെെഡന് കൊവിഡ് സ്ഥിരീകരിച്ചു; മൂക്കൊലിപ്പ്, ചുമ, ശാരീരിക ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ പ്രകടം; വാക്സിൻ എടുത്തു

Spread the love

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബെെഡന് കൊവിഡ് സ്ഥിരീകരിച്ചു.

ലാസ് വേഗസില്‍ യുണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ജോ ബെെഡന് കൊവിഡ് സ്ഥിരീകരിച്ചത്.
ബുധനാഴ്ചയാണ് ബെെഡന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വെെറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മൂക്കൊലിപ്പ്, ചുമ, ശാരീരിക ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ പ്രകടമാണെന്നും കൊവിഡ് വാക്സിൻ എടുത്തെന്നും വെെറ്റ് ഹൗസ് അറിയിച്ചു. ഡെലവെയിലെ റെഹോബോത്ത് ബീച്ചിന് അടുത്തുള്ള വസതിയില്‍ ബെെഡൻ ഐസലേഷനില്‍ പ്രവേശിക്കുമെന്നും വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് സ്ഥിരീകരിച്ച വിവരം ബെെഡൻ തന്റെ എക്സ് പേജിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു.

‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞാൻ ആരോഗ്യവനാണ്. രോഗസൗഖ്യത്തിന് ആശംസകള്‍ നേർന്ന എല്ലാവർക്കും നന്ദി. ഐസലേഷനില്‍ കഴിഞ്ഞുകൊണ്ട് അമേരിക്കൻ ജനതയ്ക്ക് വേണ്ടി ഔദ്യോഗിക ചുമതലകള്‍ ചെയ്യും’, ജോ ബെെഡൻ വ്യക്തമാക്കി.