
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ക്യാമ്പസില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവത്തില്‍ വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന്ജവഹർലാല്‍ നെഹ്‌റു സർവകലാശാല (ജെഎൻയു).
ചൊവ്വാഴ്ച സർവകലാശാല എക്സിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് വിദ്യാർത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്. സർവകലാശാലകളെ ‘വെറുപ്പിന്റെ പരീക്ഷണശാലകളാ’ക്കി മാറ്റാൻ അനുവദിക്കില്ലെന്നാണ് സർവകലാശാല പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്.
പ്രകടനത്തിനിടെ ഭരണഘടനാ സ്ഥാപനങ്ങളെയും സുപ്രീം കോടതിയേയും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അവഹേളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചതായി കാണിച്ച് സർവകലാശാല ഡല്‍ഹി പൊലീസിന് കത്തെഴുതിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കലാപ ഗൂഢാലോചനക്കേസില്‍ പ്രതികളായ ഉമർ ഖാലിദ്, ഷർജീല്‍ ഇമാം എന്നിവർക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകുന്നേരം ക്യാമ്പസില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് മോദിക്കും അമിത്ഷായ്ക്കുമെതിരെ മുദ്രാവാക്യങ്ങള്‍ ഉയർന്നത്.



