play-sharp-fill
വടികൊണ്ട് പൊതിരെ തല്ലി; സൈക്കിള്‍ എടുത്തെറിഞ്ഞു; ജെഎൻയു ക്യാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ത്തല്ല്

വടികൊണ്ട് പൊതിരെ തല്ലി; സൈക്കിള്‍ എടുത്തെറിഞ്ഞു; ജെഎൻയു ക്യാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ത്തല്ല്

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹർലാല്‍ നെഹ്‌റു (ജെഎൻയു) സർവകലാശാല ക്യാമ്പസില്‍ വിദ്യാർത്ഥി സംഘങ്ങള്‍ തമ്മില്‍ സംഘർഷം.

ക്യാമ്പസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്‌പരം ഏറ്റുമുട്ടി. വടികൊണ്ട് അടിച്ചും ക്യാമ്പസിലുണ്ടായിരുന്ന സൈക്കിള്‍ ഉള്‍പ്പെടെ എടുത്തെറിഞ്ഞും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ രാത്രി ക്യാമ്പസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനിടെയാണ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് വിദ്യാർത്ഥികള്‍ സംഘർഷത്തിലേർപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ വിദ്യാർത്ഥികളെ സഫ്ദർജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവില്‍ സർവകലാശാലയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. എത്ര വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നതും വ്യക്തമല്ല.