video
play-sharp-fill

Thursday, May 22, 2025
HomeCrimeജെഎൻയുവിലെ സംഘർഷം ; സംഘപരിവാറിന്റെ ആസൂത്രിത ആക്രമം തന്നെ, വാട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടുകൾ പുറത്ത്

ജെഎൻയുവിലെ സംഘർഷം ; സംഘപരിവാറിന്റെ ആസൂത്രിത ആക്രമം തന്നെ, വാട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടുകൾ പുറത്ത്

Spread the love

 

സ്വന്തം ലേഖകൻ

ദില്ലി: ജെഎൻയുവിലെ സംഘർഷം സംഘപരിവാറിന്റെ ആസൂത്രിത ആക്രമം തന്നെ. ആസൂത്രിതമാണെന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. അക്രമികൾക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ നിർദ്ദേശിക്കുന്ന സന്ദേശങ്ങളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കൈമാറിയത്. യുണിറ്റി എഗെയ്ൻസ്റ്റ് ലെഫ്റ്റ്,ഫ്രണ്ട് ഓഫ് ആർഎസ്എസ് എന്ന ഗ്രൂപ്പിലൂടെയാണ് സന്ദേശങ്ങൾ കൈമാറിയിരിക്കുന്നത്.

ജെഎൻയു ക്യാമ്പസിലെ പൊലീസ് സാന്നിധ്യത്തെ കുറിച്ചും , ജെഎൻയുവിന്റെ പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും ഗ്രൂപ്പിൽ പറയുന്നുണ്ട്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാണ് കസ്റ്റഡിയിൽ ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷിനും അധ്യാപിക സുചിത്ര സെന്നിനും ഉൾപ്പെടെ നിരവധി പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ഐഷ ഘോഷിന് തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നു. ഇവരെ ദില്ലിയിലെ എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്.

എബിവിപി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വിസിക്കെതിരെ അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തി. സർവ്വകലാശാലയിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലേങ്കിൽ വൈസ് ചാൻസിലർ രാജിവെച്ച് ഒഴിയണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments