video
play-sharp-fill

ജെഎൻയു ഫീസ് വർദ്ധനവ് പിൻവലിക്കും : മാനവവിഭവ ശേഷി മന്ത്രാലയം

ജെഎൻയു ഫീസ് വർദ്ധനവ് പിൻവലിക്കും : മാനവവിഭവ ശേഷി മന്ത്രാലയം

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല ഹോസ്റ്റലിലെ വർധിപ്പിച്ച ഫീസ് പിൻവലിക്കാൻ ധരാണയായെന്ന് മാനവവിഭവ ശേഷി മന്ത്രാലയം.
. മാനവവിഭവ ശേഷി മന്ത്രാലയം അധികൃതരും ജെ.എൻ.യു വിദ്യാർഥികളും നടത്തിയ ചർച്ചക്കൊടുവിലാണ് ഉറപ്പ് നൽകിയിരിക്കുന്നത്. ഹോസ്റ്റലിലെ യൂട്ടിലിറ്റി, സർവിസ് ചാർജുകൾ വിദ്യാർഥികൾ വഹിക്കേണ്ടെന്ന തീരുമാനം മാനവവിഭവ ശേഷി മന്ത്രാലയം കൈക്കൊണ്ടതായാണ് വിവരം.

അതേസമയം, ഫീസ് വർധനക്കെതിരായി തുടരുന്ന സമരം പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് വിദ്യാർഥി യൂനിയൻ പ്രസിഡൻറ് ഐഷി ഘോഷ് പറഞ്ഞു. വൈസ് ചാൻസലറിൽ തങ്ങൾക്ക് വിശ്വാസമില്ല. ഫീസ് വർധന പിൻവലിക്കുന്നത് സംബന്ധിച്ച് മാനവവിഭവ ശേഷി മന്ത്രാലയം സർക്കുലർ ഇറക്കിയാൽ മാത്രമേ മറ്റ് കാര്യങ്ങൾ തീരുമാനിക്കൂവെന്നും ഐഷി ഘോഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സംഘർഷത്തെ തുടർന്ന് അടച്ച ജെ.എൻ.യു കാമ്പസ് തിങ്കളാഴ്ച തുറക്കുമെന്ന് വൈസ് ചാൻസലർ എം. ജഗ്‌ദേഷ് കുമാർ പറഞ്ഞു.